കടൽ തീരങ്ങൾക്ക് സമാനമായ സൗന്ദര്യം... ചെറുതോണിയിലെ തിരയിളക്കം ടൂറിസം സാധ്യതകളുണർത്തുന്നു!!
ചെറുതോണി: പ്രളയം ശുദ്ധീകരിച്ച ചെറുതോണി ഇന്ന് പുതിയ ടൂറിസം സാധ്യകളെ തേടുന്നു. പ്രകൃതി സ്വയമറിഞ്ഞ് ശുദ്ധീകരിച്ച ഒരു പ്രദേശമായി ചെറുതോണി മാറി കഴിഞ്ഞെന്നു പറയുന്നതിലും തെറ്റില്ല. ഇനിയറിയേണ്ടത് ഇവിടുത്തെ ടൂറിസം സാധ്യതകളെ പ്രയോചനപെടുത്താന്‍ ജില്ലാഭരണകൂടത്തിന് കഴിയുമോ എന്നതാണ്.
കടല്‍ തീരങ്ങള്‍ക്ക മാനമായ സൗന്ദര്യമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറുതോണിക്കുള്ളത്. അണക്കെട്ട് തുറന്നുവിട്ടപ്പോളുണ്ടായ ജലപ്രവാഹത്തില്‍ ചെറുതോണി ബസ്റ്റാന്റിനോടു ചേര്‍ന്നുള്ള ഭാഗങ്ങളെല്ലാം തകരുകയും പകരം കല്ലുകളും മണല്‍തിട്ടകളും രൂപപ്പെട്ട് മറ്റൊരുമുഖമായി മാറുകയും ചെയ്തു. പഴയതിനേക്കാള്‍ എന്തുകൊണ്ടും ചെറുതോണിക്ക് ചേരുന്നത് ഈ പുതിയമുഖംതന്നെ.

അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മറ്റൊരിടംകൂടി കണ്ടെത്തിയാല്‍ ഈ മേഖലകളെ ഇനി ടൂറിസം പട്ടികയില്‍ ചേര്‍ത്ത് സംരക്ഷിക്കാനാകും.അണക്കെട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാലുകള്‍ ഇരുകരകളെയും കൂടുതല്‍ വശ്യതയുള്ളതാക്കുന്നു. ഇന്ന് ഇവിടെയെത്തുവരിലേറെയും ചെറുതോണിയുടെ ഇപ്പോഴുത്തെ അവസ്ഥയെന്തെന്നറിയുന്നവരാണ്.
എങ്കിലും പ്രകൃതിയുടെ ഈ ശുചീകരണ ദൗത്യത്തില്‍ ഏറെപേരും സന്തുഷ്ടരാണ്. നാശനഷ്ടങ്ങളുടെ പട്ടികയില്‍ ഉള്‍പെട്ട കച്ചവട സ്ഥാപനങ്ങള്‍ക്ക് മറ്റൊരിടം നല്‍കിയും ബസ്റ്റാന്റിന് മറ്റൊരിടം കണ്ടെത്തുകയും ചെയ്താല്‍ വിനോദ സഞ്ചാര മേഖലയുടെ പുതിയമാറ്റങ്ങള്‍ക്ക് ചെറുതോണിയില്‍ നിന്നും തുടക്കം കുറിക്കാനും സാധിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications