മുതിരപുഴയാറിന് പ്രാധാന്യം നല്‍കി മൂന്നാറില്‍ ശുചീകരണയജ്ഞം
മൂന്നാര്‍:മുതിരപുഴയാറിന് പ്രാധാന്യം നല്‍കി ദേവികുളം ബ്ലോക്കില്‍ ശുചീകരണ യജ്ഞം നടത്തി. ശുചീകരണ പരിപാടി ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പ്രളയത്തിനുശേഷം പഴയമൂന്നാറിലെ മുതിരപുഴയുടെ തീരങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് മെഗാക്ലീനിംഗിന്റെ ഭാഗമായവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്.

മുതിരപുഴയുടെ തീരത്തെ പ്ലാസ്റ്റിക് ജൈവമാലിന്യങ്ങള്‍ ശേഖരിച്ചു.മൂന്നാര്‍ പഞ്ചായത്തിനു കീഴില്‍ മാലിന്യ സംസ്‌ക്കരണത്തിനായി ഏറ്റെടുത്ത അഞ്ചേക്കര്‍ സ്ഥത്ത് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി എത്തിച്ചു.പഴയമൂന്നാര്‍, മൂന്നാര്‍ മാര്‍ക്കെറ്റ്, മറയൂര്‍ റോഡ്,വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചൈയ്തു.
ചെളിനിറഞ്ഞു കിടന്നിരുന്ന മൂന്നാറിലെ പോക്കറ്റ് റോഡുകള്‍, മൂന്നാര്‍ മാര്‍ക്കെറ്റ്, പഞ്ചായത്ത് ഹെല്‍ത്ത് സെന്റര്‍ എന്നിവടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുടുംബശ്രീ, പൗരസമിതി അംഗങ്ങള്‍, തൊഴിലാളികള്‍ തുടങ്ങിയവരും ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. എഴുനൂറോളം ആളുകളാണ് മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.












Click it and Unblock the Notifications