അയൽക്കാർ തമ്മിൽ കയ്യാങ്കളി; ഭർത്താവിനെ മാത്രം പ്രതിയാക്കി, പോലീസ് സ്റ്റേഷനിൽ യുവതിയുടെ പ്രതിഷേധം
കുമളി: പെരുവഴിയില്‍ അയല്‍വാസികള്‍ lതമ്മില്‍ നടന്ന വഴക്കിലും കയ്യാങ്കളിയിലും ഭര്‍ത്താവിനെ മാത്രം പ്രതിയാക്കി റിമാന്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആദിവാസി യുവതി കൈക്കുഞ്ഞുമായി പോലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരുന്നത് മണിക്കൂറോളം. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയെ കണ്ടാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് പോലീസ് പറഞ്ഞതാതും യുവതിയുടെ ആരോപണം.
കുമളി കുഴിക്കണ്ടം കണ്‍മണി ഹൗസില്‍ ജയകുമാറിന്റെ ഭാര്യ രാജേശ്വരിയാണ് കഴിഞ്ഞ രാത്രിയില്‍ ജെസിക ,അക്ഷ എന്നീ പെണ്‍മക്കളെയും ഭര്‍ത്താവിന്റെ മാതാപിതാക്കളായ മായവര്‍, ഭാഗ്യം എന്നിവരെയും കൂട്ടി കുമളി പോലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.

വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ ജെസികയെ സ്‌കൂളിലാക്കി മടങ്ങി വരും വഴി അയല്‍വാസി സുബ്രമണ്യം ജയകുമാറിനെ ആക്രമിച്ചതായും സംഭവത്തില്‍ തടസ്സം നില്‍ക്കാനെത്തിയ രാജേശ്വരിയെ മര്‍ദ്ധിച്ച് ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചു വലിച്ചു കീറിയതായും പറയുന്നു. ഇതോടെ ഇവര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.
പിന്നീട് മൊഴിയെടുക്കാനെത്തിയ പോലീസുകാര്‍ ഇവരോട് കുമളി സി. ഐയെ കാണണമെന്ന് ആവശ്യപ്പെട്ടു.തുടര്‍ന്ന് പത്ത് മണിയോടെ സ്റ്റേഷനിലെത്തിയ ഇവര്‍ക്ക് ഒരു മണിക്കാണ് സി.ഐയെ കാണാന്‍ കഴിഞ്ഞത്. എന്നാല്‍ താന്‍ അങ്ങിനെ ആവശ്യപ്പെട്ടില്ലെന്നും എസ്.ഐ കാണാന്‍ സി.ഐ നിര്‍ദ്ദേച്ചതായും രാജേശ്വരി പറയുന്നു. എസ്.ഐക്ക് വേണ്ടി കാത്തിരിക്കുന്നതിനിടെയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി പരാതി നല്‍കിയാല്‍ പ്രശനത്തിന് പരിഹാരമുണ്ടാകുമെന്ന് പോലീസുകാര്‍ പറഞ്ഞതായി രാജേശ്വരി ആരോപിച്ചത്.

തുടര്‍ന്ന് വൈകിട്ടോടെ എസ്.ഐ കണ്ടെങ്കിലും പഴയൊരു കേസിന്റെ വാറണ്ട് നില നില്‍ക്കുന്നതിനാല്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയാണെന്ന്് പോലിസ് പറഞ്ഞു. സംഭവത്തില്‍ ഒരു ഭാഗത്തു നിന്നുമാത്രം അറസ്റ്റ് ഉണ്ടായതോടെ ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രാജേശ്വരിയും കുടുംബവും പോലീസ് സ്‌റേറഷനില്‍ കുത്തിയിരിക്കുകയായിരുന്നു. ഒരു രാത്രി മുഴുവനും കുട്ടികളുടമായി പട്ടിണിയോടെയാണ് ഇവര്‍ പോലീസ്‌റ്റേഷന്റെ മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.












Click it and Unblock the Notifications