സിഎച്ച്ആര്‍ ഭൂമിയില്‍ നിന്നും അനധികൃതമായി തടി മുറിച്ച് കടത്താന്‍ ശ്രമം: ഒരാള്‍ പിടിയില്‍
രാജാക്കാട്: ശാന്തന്‍പാറയിലെ സിഎച്ച്ആര്‍ ഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തുന്നതിടയില്‍ യുവാവ് അറസ്റ്റില്‍ തടി ലോറിയില്‍ കടത്താനുള്ള ശ്രമം തടഞ്ഞ പോലീസ് വാഹനം പിടിച്ചെടുത്തു. പേത്തൊട്ടി സ്വദേശി രതീഷ്‌നെയാണ് ശാന്തമ്പാറ പൊലിസ് കസ്റ്റഡിയിലെടുത്തത്. വനം വകുപ്പിന്റെ അനുമതിയോ പാസോ ഇല്ലാതെയാണ് വന്‍മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചത്. പോലീസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് തടിലോറി പിടികൂടിയത്.

മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മരങ്ങളാണ് പിടികൂടിയത്. മുളനാറി എന്ന ഇനത്തില്‍പെട്ടമരങ്ങളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സി.ഐ. എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത.് പിടിയിലായ രതീഷ് സ്ഥിരം മരങ്ങള്‍ വെട്ടികടത്തുന്ന സംഘത്തിലുള്ള ആളാണ് എന്ന് പോലീസ് പറഞ്ഞു.ു. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണങ്ങളാക്കായി കേസ് വനവകുപ്പിനു കൈമാറും .












Click it and Unblock the Notifications