കുഞ്ചിതണ്ണി പുഴയില്‍ ശരീരം ഭാഗം കണ്ടെത്തി, ദുരൂഹത... സ്ത്രീയുടേതെന്ന് പ്രാഥമിക നിഗമനം
അടിമാലി: ഇടുക്കി കുഞ്ചിതണ്ണിയില്‍ പാതിമുറിച്ച നിലയില്‍ പുഴയില്‍ നിന്നും മനുഷ്യ ശരീരം കണ്ടെത്തി.കുഞ്ചിതണ്ണി സ്കൂളിനു സമീപത്തു നിന്നുമാണ് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. പുഴയുടെ തീരത്ത് ശരീരഭാഗം കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്തിയത്. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ സമീപത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്നും പരിശോധിച്ചു വരികയാണ് ഒരു കാല്‍മാത്രമാണ് കണ്ടെത്തിയത്. ശരീരഭാഗത്തിന്റെ അടയാളങ്ങളനുസരിച്ച് കണ്ടെത്തിയത് സ്ത്രീ ശരീരമാണെന്ന് പ്രാഥമിക നിഗമനത്തിലാണ് പോലീസും നാട്ടുകാരും എത്തിയിരിക്കുന്നത്.

മുറിച്ചുമാറ്റിയ രീതയില്‍ ചെറിയ കാല്‍പാതങ്ങളോടുകൂടിയ ശരീരഭാഗം കണ്ടെത്തിയത് പ്രദേശവാസികളിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. അധികം ദിവസങ്ങള്‍ പഴക്കംമില്ലാത്ത ശരീരഭാഗമാണ് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കുഞ്ചിതണ്ണിയില്‍ നിന്നും കണ്ടെത്തിയത്.












Click it and Unblock the Notifications