ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികസനത്തിന് ഒരുങ്ങി പൂമാലയിലിലെ ട്രൈബല്‍ സ്‌കൂള്‍: ലക്ഷ്യം പൊതുവിദ്യാഭ്യാസ യജ്ഞത്തിന് കരുത്തു പകരുക.

  • By Desk
Google Oneindia Malayalam News

തൊടുപുഴ: തൊടുപുഴ പൂമാല ഗവണ്മെന്റ് ട്രൈബല്‍ സ്‌കൂള്‍ കൂടുതല്‍ നവീകരണത്തിന് ഒരുങ്ങുന്നു. ഓഡിറ്റോറിയം, തിയേറ്റര്‍, ആധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള കമ്പ്യൂട്ടര്‍ ലാബ്, വാനനിരീക്ഷണ കേന്ദ്രം , മൂന്നു നിലയില്‍ കെട്ടിടം എന്നിവ ഉള്‍പ്പെടെയുള്ള വികസനത്തിന് ഒരുങ്ങുകയാണ് സ്‌കൂള്‍. സ്‌കൂളിലെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി രൂപയാണ് ലഭ്യമാകുന്നത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അര്‍പ്പണബോധവും കര്‍മസ്ഥിരതയുമാണ് ഈ സ്‌കൂളിനെ സര്‍ക്കാരിന്റെ മികവ് പദ്ധതിയില്‍ ഇടം നേടിയെടുക്കാന്‍ സഹായിച്ചത്.

poomala

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തുപകരുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മികവ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകളിലായി 900ത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 80 ശതമാനത്തോളം കുട്ടികളും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. അതുകൊണ്ടുതന്നെ സാമ്പത്തികമായും വളരെയധികം പിന്നോക്കം നില്‍ക്കുന്ന ഇവിടുത്തെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളെയും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കി വളര്‍ത്തികൊണ്ടുവരേണ്ട ഉത്തരവാദിത്വം സ്‌കൂള്‍ അധികൃതര്‍ ഏറ്റെടുത്തിരിക്കുകയാണ്. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുവാന്‍ കൂടുതല്‍ കരുതല്‍ നല്‍കി, കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ രാത്രികാല വിദ്യാഭ്യാസവും നല്‍കിവരുന്നു.രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കി അന്തികൂട്ടം, പി ടി എ, കലാമേള, മികവുത്സവം തുടങ്ങിയവയും ഈ ട്രൈബല്‍ സ്‌കൂളില്‍ നടന്നു വരുന്നു.

Idukki
English summary
development in poomala tribal school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X