ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാര്‍ പെരിയവാര താല്‍ക്കാലിക പാലത്തിന് അപകടഭീക്ഷണി ഉയര്‍ത്തി ചരക്ക് വാഹനങ്ങള്‍.....

  • By %e0%b4%8e%e0%b4%b8%e0%b5%8d. %e0%b4%89%e0%b4%a6%e0%b4%af%e0%b5%8d
Google Oneindia Malayalam News

മൂന്നാര്‍: സുരക്ഷാ മാനദണ്ഡങ്ങളും മറികടന്ന് മൂന്നാര്‍ പെരിയവാരയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച പാലത്തിലൂടെ അമിത ഭാരവാഹനങ്ങള്‍ കന്നുപോകുന്നു. നിലവില്‍ പന്ത്രണ്ട് ടണ്ണില്‍ കൂടുതലുള്ള ഭാരവാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകരുതെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും രാത്രികാലങ്ങളിലാണ് പാലത്തിലൂടെ വലിയ ഭാരംവഹിച്ച് ചരക്ക് വാഹനങ്ങള്‍ വന്‍തോതില്‍ കടന്നുപോകുന്നത്. കഴിഞ്ഞ പതിനാറിനാണ് മൂന്നാര്‍ ഉടുമനല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയിലെ പെരിയവാര പാലം തകര്‍ന്നത്.

munnar

തുടര്‍ന്ന് ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം സമാന്തരമായി പുതിയപാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച പാലം രണ്ടുദിവസങ്ങള്‍ക്കു മുമ്പാണ് ഗതാഗതത്തിനായി തുറന്നു നല്‍കിയത്. കോണ്‍ഗ്രീറ്റ് കുഴലുകള്‍ സ്ഥാപിച്ച് വെള്ളം ഒഴുക്കി വിട്ട് ഇതിന് മുകളില്‍ മണല്‍ചാക്കുകള്‍ നിരത്തി മണ്ണിട്ട് നികത്തിയാണ്് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

വീട്ടുമുറ്റത്ത് ഗൃഹനാഥന്റെ കഴുത്തറുത്ത നിലയിൽ; വരാന്തയിൽ കറിക്കത്തി...കാസർകോട് ദുരൂഹ മരണംവീട്ടുമുറ്റത്ത് ഗൃഹനാഥന്റെ കഴുത്തറുത്ത നിലയിൽ; വരാന്തയിൽ കറിക്കത്തി...കാസർകോട് ദുരൂഹ മരണം

താല്‍ക്കാലിക സംവിധാനമായി മാത്രമേ ഈ പാലം ഉപയോഗിക്കാനും സാധിക്കു. രാത്രികാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള ട്രക്കുകകളും 12 ടണ്ണിനു മുകളില്‍ ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങളും പാലത്തിലൂടെണ് കടന്നുപോകുന്നത്. ഇത് പാലത്തിന്റെ തകര്‍ച്ചക്ക് കാരണമാകകുമെന്നാണ് പ്രദേശവാസികള്‍ പാറയുന്നത്്. ഇത്തരത്തില്‍ ഗതാഗതം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ പാലം വീണ്ടും പണിമുടക്കുമെന്നത് ഉറപ്പാണ്.

Idukki
English summary
Idukki Local News:difficult in travel through periyavara bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X