ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിതെറ്റിയാൽ ഒറ്റയാനും വീഴും, യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്, അത്ഭുതകരം...

  • By Desk
Google Oneindia Malayalam News

മറയൂര്‍: കാട്ടന ശല്യം രൂക്ഷമായ മറയൂരില്‍ ഒറ്റയാന്റെ മുമ്പില്‍ അകപ്പെട്ട തോട്ടം തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമിക്കാന്‍ പിന്തുടര്‍ന്ന ഒറ്റയാന്‍ അടിതെറ്റി വീണതാണ് തോട്ടം തൊളിലാളിയുടെ അത്ഭുതകരമായ രക്ഷപെടലിന് വഴിതുറന്നത്.തലയാര്‍ വുഡ് ബ്രയര്‍ ഗ്രൂപ്പിന്റെ തൊഴിലാളി ലയത്തിന് സമീപത്താണ് സംഭവം.

പതിവായി എത്തറുള്ള ഒറ്റയാന്‍ രണ്ടുദിവസങ്ങള്‍ക്കു മുമ്പാണ് ഇവിടെ എത്തിയത്. തോട്ടം മേഖലയില്‍ നിലയുറപ്പിച്ച ഒറ്റയാനന്‍ ലയത്തിനൂള്ളിലേക്ക് കടന്ന് കൂടുതല്‍ നാശ നഷ്ടം ഉണ്ടാക്കാതിരിക്കാനായി തൊഴിലാളികള്‍ ആനയെ തുരത്തുന്നാന്‍ ശ്രമിക്കുന്നതിടയില്‍ ആദ്യം വളര്‍ത്തുനായ ആനയുടെ മുന്നില്‍ ആകപെടുകയായിരുന്നു. വളര്‍ത്തുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനടയിലാണ് ഇവര്‍ ആനയുടെ മുമ്പില്‍ അകപ്പെട്ടത്.

Elephant

എസ്റ്റേറ്റില്‍ തൊഴിലാളികളായ മണി, അജിത്ത് എന്നിവരാണ് ആനയെ തുരത്തുന്നതിനിടയില്‍ ഒറ്റയാന്റെ മുമ്പില്‍ അകപ്പെട്ടത്. അജിത്ത് ഓടി രക്ഷപ്പെട്ടെങ്കിലും മണിയെ ആന പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ മഴപെയ്ത് കിടന്നതിനാല്‍ ആന അടി തെറ്റി തെന്നി നിലത്തേക്ക് വീഴുകയായിരുന്നു.

Elephant

ആന വീണതോടെ മണി ഓടി രക്ഷപെടുകയും ചെയ്തുതെന്നി നിലത്ത് വീണതോടെ ആക്രമണത്തില്‍ നിന്നും പിന്‍മാറിയ ആന പിന്തിരിഞ്ഞു സമീപത്തുള്ള വനത്തിലേക്ക് മടങ്ങുകയും ചെയ്തു.സംഭവത്തിന്റെ ഭീകരത സമീപത്തെ പാമ്പന്‍മലയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് പറംലോകം അറിഞ്ഞതും.
Elephant
Idukki
English summary
Idukki Local News: Elephant attack against woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X