Get Updates
Get notified of breaking news, exclusive insights, and must-see stories!

തോട്ടം തൊഴിലാളികളുടെ വേദനകൾക്ക് അറുതിയില്ല; ദുരിതപൂർണ്ണമായ ലയം, വാഗ്ദാനങ്ങളെല്ലാം പഴ്വാക്ക്....

പീരുമേട്: പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് പീരുമേട് റ്റി കമ്പിനിയിലെ ഈ ലയങ്ങള്‍ക്ക്. കാലങ്ങളായി അറ്റക്കുറ്റപണിയില്ലാത്ത ഈ ലയങ്ങള്‍ നാശത്തിന്റെ വക്കിലാണ് ഇന്ന്. മഴക്കാലങ്ങളെ ഭയന്നാണ് ഓരോ കുടുംബങ്ങളും ഈ ലയങ്ങളില്‍ അന്തിയുറങ്ങുന്നത്.

സര്‍ക്കാര്‍തല ഇടപെടലുകള്‍ ലയങ്ങളില്‍ ദുരിതമനുഭവിച്ച് കഴിയുന്ന തൊഴിലാളികള്‍ക്കുണ്ടാകുന്നില്ലെന്നും കാലങ്ങളായി തിരഞ്ഞെടുപ്പ് സമയങ്ങളില്‍മാത്രം ഒതുങ്ങുന്ന വാഗ്ദാനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നടത്തുന്നതെന്നും തോട്ടം തൊഴിലാളികള്‍ ആരോപിച്ചു. ഏതു സമയത്തും തകര്‍ന്നു വീഴാറായ ഈ ലയങ്ങള്‍ മഴപെയ്താല്‍ പൂര്‍ണമായും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്.

Layam

കമ്പിനിയിലെ നാലു ഡിവിഷനുകളില്‍ നിന്നായി 120 തോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം പലപ്പോഴും മഴക്കാലങ്ങളില്‍ ഉറക്കമളച്ച് പേടിയോടെ കഴിഞ്ഞു കൂടുന്ന അവസ്ഥയും നിലനില്‍ക്കുന്നു.

എം എല്‍ എ അടക്കമുള്ളവര്‍ തങ്കളുടെ ദുരിത ജീവിതം കാണാതെ പോകുന്നു എന്നും കമ്പിനിയുടെ പ്രവര്‍ത്തനവും ലയങ്ങളുടെ നവീകരണവും അടക്കം നിരവധി വാഗ്ദാനങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ നല്‍കിയിരുന്നെങ്കിലും അതെല്ലാം വെറുംവാക്കുകളാണെന്ന് തിരിച്ചറിഞ്ഞെന്നും തൊഴിലാളി കുടുംബങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. കാത്തിരിപ്പും ദുരിതവുംമാത്രമായി ജീവിതം തള്ളി നീക്കുമ്പോഴും സര്‍ക്കാരിന്റെ കണ്ണുകള്‍ ഇവര്‍ക്കുനേരെ തുറക്കുമെന്ന പ്രതീക്ഷയില്‍തന്നെയാണ് ഈ കുടുംബങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+