ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിലെ വ്യാജ അവധി പ്രചാരണം: കര്‍ശന നിയമ നടപടിക്ക് കളക്ടര്‍, നടപടി ഐടി ആക്ട് പ്രകാരം!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഫേസ് ബുക്ക്, വാട്ട്‌സ് ആപ്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയിലൂടെ ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ അവധി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ ഐ ടി ആക്ട്, ക്രിമിനല്‍ നടപടി നിയമങ്ങള്‍ എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

holidayfakenews

വ്യാജ അവധി പ്രചാരണങ്ങള്‍ മൂലം പൊതുജനങ്ങള്‍ക്കും അധിക്യതര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന നല്‍കുന്ന ഔദ്യോഗിക അറിയിപ്പുകള്‍ അല്ലാതെ മറ്റു കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ നല്‍കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ സഹകരണവും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. സമീപ ദിവസങ്ങളിലെല്ലാം ഇത്തരത്തില്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നതിനു മുമ്പ്തന്നെ സോഷ്യല്‍ മീഡിയയിലൂടെ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

Idukki
English summary
Idukki Local News fake news on holidays.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X