വ്യാജ നോട്ടടി; സീരിയൽ നടിയുടെ റിമാന്റ് കലാവധി നീട്ടി, 31 വരെ ജയിലിൽ തന്നെ...
ഇടുക്കി: വീട്ടില്‍ വ്യാജ നോട്ടടി കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിയിലായ സീരിയല്‍ നടിയുടെയും കുടുംബത്തിന്റെയും മറ്റ് രണ്ടു പേരുടെയും റിമാന്റ് കാലാവധി 31 വരെ നീട്ടി. സീരിയല്‍ നടി സൂര്യാ ശശികുമാര്‍, മാതാവ് രമാദേവി, സഹോദരി ശ്രുതി എന്നിവരുള്‍പ്പടെ അഞ്ച് പേരുടെ റിമാന്‍ഡ് കാലാവധിയാണ് 31 വരെ നീട്ടിയത്.
നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ റിമാന്‍ഡ് കാലാവധി മജിസ്ട്രേറ്റ് സി.എന്‍ സിര്‍ഷയാണ് 31 വരെ നീട്ടിയത്. കേസില്‍ 12 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പ്രധാന പ്രതി ലിയോ സാമിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ അണക്കരയില്‍ വ്യാജ കറന്‍സി കൈമാറാന്‍ എത്തിയതിനിടെ പിടികൂടിയതോടെയാണ് വന്‍ സംഘം പിടിയിലാകുന്നത്.

സീരിയില്‍ നടിയുടെ കൊല്ലത്തുള്ള വീട്ടിലാണ് കള്ളനോട്ട് അച്ചടി നടന്നിരുന്നത്. കള്ളനോട്ടടിക്കുന്നതിനുള്ള യന്ത്രങ്ങളും വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. ഇടുക്കി കേന്ദ്രീകരിച്ച് ഇടനിലക്കാരുടെ സഹായത്തോടെ നിരവധിയിടങ്ങളില്‍ വ്യാജ നോട്ടുകള്‍ എത്തിക്കാനുള്ള ശ്രമമാണ് പോലീസ് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications