ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനവാസമേഖലകളില്‍ ഇറങ്ങി കാട്ടുപൂച്ചകള്‍ പുലിയല്ല, കാല്‍പാടുകള്‍ കണ്ട് ഭയപെടേണ്ടതില്ല വനംവകുപ്പ്

  • By Desk
Google Oneindia Malayalam News

ഇടുക്കി: വനപ്രദേശത്തിനടുത്ത കുടിയേറ്റ മേഖലകളില്‍ പുലിയെ കണ്ടതായി അഭ്യൂഹങ്ങള്‍ സാധാരണമാണ്. ഇടുക്കി എര്‍ണാകുളം ജില്ലാകളിലെ വനാതിര്‍ത്തി മേഖലകളില്‍ സമീപ ദിവസങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇത്തരത്തില്‍ കാണപ്പെടുന്ന സംഭങ്ങളില്‍ ഭൂരിഭാഗവും അന്വോഷണത്തിന്റെ അവസാനം കാട്ടുപൂച്ചയാണന്ന കണ്ടെത്തലാണുണ്ടാകുക. കാട്ടു പൂച്ചയെ കണ്ട് പുലിയാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഏറെ എന്ന് വനം വന്യജീവി വകുപ്പ് പറയുന്നു.

ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി

എന്നാല്‍ കാണുന്നതില്‍ ഏറെയും അന്വോഷണത്തില്‍ കാട്ട് പൂച്ചയാണന്ന് തിരിച്ചറിയുന്ന സംഭവങ്ങള്‍ സാധാരണയായി കഴിഞ്ഞതായും വനപാലകര്‍ ചൂണ്ടിക്കാട്ടുന്നു. കാട്ടുപൂച്ച ഒരിക്കലും മനുഷ്യനെ ആക്രമിക്കാറില്ലത്രേ. ഇതിന്റെ പ്രധാന ഭക്ഷണം മീന്‍ ,കാട്ട്‌ക്കോഴി, ചെറുജീവികള്‍ എന്നിവ ആണ്. ഏകദേശം 2 മുതല്‍ 25 കിലോ വരെ തൂക്കമാണ് കാട്ടുപൂച്ചകള്‍ ഉണ്ടാകുക.

Leaopard

കേരളത്തിലെ വനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കൊണ്ട്കാട്ടു കോഴികളുടെയും മറ്റ് ചെറുജീവികളുടെ ആവാസ വ്യവസ്ഥക്ക് തിരിച്ചടിയാകുകയും ഇവയുടെ എണ്ണം കുറയുന്നതിനും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പല പ്രദേശങ്ങളിലും ഭക്ഷ്യക്ഷാമം കൊണ്ട് കാട്ടുപൂച്ചകള്‍ നാട്ടിന്‍ പുറങ്ങളിലെ മീന്‍ വളര്‍ത്ത് കേന്ദ്രങ്ങള്‍, കോഴിഫാമുകള്‍ എന്നിവിടങ്ങളിലേക്ക് ഇര തേടി എത്തുന്നത് പതിവായിരിക്കുകയാണ്.

പലപ്പോഴും രാത്രിയാണ് കാട്ടുപൂച്ചകള്‍ ഇത്തരംജനവാസ കേന്ദ്രങ്ങളില്‍ ഇരതേടി ഇറങ്ങുക. അത് കൊണ്ട് തന്നെ മനുഷ്യര്‍ ഇവയെ രാത്രിയില്‍ കാണുമ്പോള്‍ പുലിയാണന്നു ധരിക്കുന്നത് പതിവാണ്. ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍ കാട്ടുപൂച്ചകള്‍ മനുഷ്യനെ ഉപദ്രവിക്കാറില്ല. അത് കൊണ്ടു തന്നെ അതിനെ ഭയപ്പെടേണ്ടതുമില്ലന്നാണ് വനപാലകര്‍ പറയുന്നത്.

Idukki
English summary
Idukki Local News: Forest department's comments about Leopard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X