പാൽ പാത്രത്തിനകത്ത് കഞ്ചാവ്; പിടിച്ചെടുത്തത് ഉണക്ക കഞ്ചവ്, ഇടുക്കിയിൽ വിദ്യാർത്ഥികൾക്കും വിതരണം
അടിമാലി: അടിമാലി ഇരുമ്പുപാലത്തു നിന്നും ചില്ലറ വില്‍പ്പനക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് ഒരാളെ അടിമാലി നെര്‍ക്കോട്ടിക് സംഘടം പിടകൂടി. തന്ത്രപരമായി പാല്‍പാത്രത്തിനുള്ളിലായി ഒളിപ്പിച്ച കഞ്ചാവും അന്വേഷണ സംഘം പിടിച്ചെടുത്തു.
ഇരുമ്പുപാലം ചില്ലിത്തോട് കരയില്‍ നിന്നും 305 ഗ്രാം ഉണക്ക ഗഞ്ചാവുമായാണ് മുത്തിക്കാട് കരയില്‍ കൊല്ലം പറമ്പില്‍ വീട്ടില്‍ ബാബുവിനെയാണ് നെര്‍ക്കോട്ടിക് സംഘം പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് എത്തിച്ചു നല്‍കി വരുന്നതായിരുന്നു എന്നും നെര്‍ക്കോട്ടിക് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ബാബു എന്നും അന്വേഷണ സംഘം വ്യക്തമാക്കി, അടിമാലി, ഇരുമ്പുപ്പാലം, പത്താംമൈല്‍ തുടങ്ങിയ മേഖലയില്‍ ചെറിയ പൊതികളിലാക്കിയാണ് ഇയാള്‍ ആവശ്യക്കാര്‍്ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയരുന്നത്.

നെര്‍ക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ ഇത്തരത്തില്‍ ചെറിയ പൊതികളാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇടനിലക്കാര്‍ ധാരാണമാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി വിവിധ വകുപ്പുകളുടെ സഹായത്തോടെ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications