ഇടുക്കിയിൽ വീണ്ടും കഞ്ചാവ് വേട്ട; പിടിയിലായത് മലപ്പുറം സ്വദേശികൾ, കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തി
കുമളി: കുമളി അതിര്‍ത്തി ചെക്പോസ്റ്റ് വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടയില്‍ . മലപ്പുറം സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. മലപ്പുറം തിരൂര്‍ ചെറിയമുണ്ടം തലക്കടത്തൂര്‍ സ്വദേശികളായ സിറാജുദീന്‍, പേരൂളില്‍ വീട്ടില്‍ ജുനൈദ്, താന്നൂര്‍ മീനടത്തൂരില്‍ മൂത്തേടത്ത്കാട്ടില്‍ സുമേഷ് എന്നിവരാണ് പിടിയിലായത്.
കാറിനുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ ഏഴ് ബി ഡബ്യുയു 1198 രജിസ്ട്രഷന്‍ നമ്പരിലുള്ള ഇന്നോവ കാറും എക്‌സൈസ് സംഘം പിടിച്ചെടുത്തു. വാഹനങ്ങളുടെ തിരക്ക് നന്നായി ഉണ്ടയിരുന്നതിനാല്‍ പരിശോധന സാധ്യതകളുണ്ടാകില്ലെന്ന ഉറപ്പിലാണ് കാറുമായി ഇവര്‍ അതിര്‍ത്ത കടക്കാന്‍ ശ്രമം നടത്തിയത്.

വാഹനത്തിനുള്ളില്‍ പ്ലാസ്റ്റിക് കവറിനുള്ളിലായി ഒളിപ്പിച്ച നിലിയിലായിരുന്നു കഞ്ചാവ് പൊതി . തമിഴ്നാട്ടില്‍ നിന്നും സ്വന്തം ഉപയോഗത്തിന്നായി പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വണ്ടിയതെന്ന് ഇവര്‍ മൊഴി നല്‍കി. പ്രിവന്റീവ് ഓഫീസര്‍ മാമാരായ സി.പി കൃഷ്ണകുമാര്‍ , വി.രവി, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ സുരേഷ് കെ.എം, അനൂപ് സോമന്‍, ബൈജു, അന്‍സാര്‍ ഒ.വൈ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications