ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജാഗ്രത ക്യാമ്പെയ്ന്‍‍: ഇടമലക്കുടിക്ക് ആരോഗ്യ വകുപ്പിന്റെ കൈത്താങ്ങ്, നടന്നത് 3 ദിവസത്തെ ക്യാമ്പ്

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ മൂന്ന് ദിവസമായി നടന്നു വന്ന മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. മഴക്കാല രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കി ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് ഇടമലക്കുടിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലമെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ക്യാമ്പ്.

ഇടമലക്കുടിയിലെ പ്രധാന കുടികളായ ഇഡ്ഡലിപ്പാറ കുടി, ഷെഡ് കുടി, സൊസൈറ്റി കുടി എന്നിവടങ്ങളിലാണ് മൂന്നു ദിവസത്തെ ക്യാമ്പ് നടന്നത്. ദേവികുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഹരികൃഷ്ണ, ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് പ്രശാന്തിയില്‍, ബിനുകുമാര്‍ ഡി ബി, ഹെല്‍ത്ത് നേഴ്‌സ്മാരായ മരിയ ജോസ്,രഞ്ജിമോള്‍. എന്‍,വിനീത . പി എന്നിവരാടങ്ങുന്ന സംഘമാണ് ക്യാമ്പിന്റെ ഭാഗമായി കുടിനിവാസികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയത്.

medicalcamp

പ്രതികൂല കാലവസ്ഥയില്‍ മരുന്നുകളും വാഗ്‌സിനുകളും കാല്‍നടയായി എത്തിച്ചാണ് സംഘം കുടിനിവാസികള്‍ക്ക് വൈദ്യ സഹായം നല്‍കിയത്. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയ സംഘം വിവിധ മേഖലകളില്‍ പനി ബാധിതരായവരുടെ സര്‍വ്വേയും നടത്തി. കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടോയെന്ന് വിലയിരുത്തിയ മെഡിക്കല്‍ സംഘം കുട്ടികള്‍ക്കുള്ള പ്രതിരോധ വാഗ്‌സിനുകളും നല്‍കി. മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 150 തോളം പേര്‍ പങ്കെടുത്തു.

Idukki
English summary
Idukki local news health camp in Idamalakkudi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X