ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശിയ വിരവിമുക്ത ദിനാചരണം; തയ്യാറെടുപ്പുമായി ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രം

  • By Desk
Google Oneindia Malayalam News

അടിമാലി: ആരോഗ്യപരമായ അന്തരീക്ഷത്തില്‍ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തതിന്റെ ഭാഗമായി ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രം പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളില്‍ കണ്ടു വരുന്ന വിരശല്യം പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദേശിയ വിരവിമുക്ത ദിനാചരണത്തിനോടനുബന്ധിച്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.

മികച്ചരീതിയില്‍ പദ്ധതി ആവിഷ്‌കരിക്കുന്നതിനു മുന്നോടിയായി ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് ബ്ലോക്ക്തലത്തില്‍ പരിശീനം അടിമായില്‍ ആരംഭിച്ചു. അടിമാലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആമിനത്ത് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍ മുഖേന അയ്യായിരത്തോളം കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. 160 സ്‌കൂളുകള്‍വഴിയും 360 അംഗന്‍വാടി കേന്ദ്രങ്ങള്‍വഴിയുമാണ് മരുന്നുകളുടെ വിതരണം നടത്തുക.

Adimaly Panchayath

ജില്ലയിലെ 15 പഞ്ചായത്തുകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പരിശീല പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ മലേറിയ ഓഫീസര്‍ ബി എസ് അനില്‍കുമാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ബ്ലോക്ക്തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അധ്യാപകര്‍ക്കുള്ള പരിശീലനം ഈ മാസം മൂന്നിന് ചിത്തിരപുരം അംഗന്‍വാടിയിലും ആശപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം അതാത് പഞ്ചായത്ത് കേന്ദ്രങ്ങളിലും നടക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പ്രാദേശിക ജനപ്രതിനിധികള്‍ക്കും പരിശീനം നല്‍കും
Idukki
English summary
Idukki Local News about health center programe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X