ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്ക് പിന്നാലെ അപ്രതീക്ഷിതമായ കാറ്റ്.. കോതമംഗലത്ത് വ്യാപനാശം

  • By Desk
Google Oneindia Malayalam News

കോതമംഗലം: മഴമാറിയെങ്കിലും കാറ്റിന്റെ രൂപത്തില്‍ പ്രകൃതിക്ഷോപം എത്തിയപ്പോള്‍ കോതമംഗലം കവളങ്ങാട് മേഖലയില്‍ വന്‍ നാശനഷ്ടം.കഴിഞ്ഞ രണ്ടു ദിവസങ്ങളായി മേഖലയില്‍ കനത്തകാറ്റാണ് അനുഭവപപ്പെടുന്നത്. അപ്രതീക്ഷിതമായിട്ടുണ്ടായ കനത്ത കാറ്റാണ് വലിയ നാശമുണ്ടാക്കിയത്.

kothamagalam

കവളങ്ങാട് കവലക്കു സമീപം പിന്നോക്ക മേഖലയായ നൂറോളം വീടുകള്‍ ഉള്ള മൂന്ന് സെന്റ് കോളനിയിലെ പന്ത്രണ്ട് വീടുകള്‍ കാറ്റില്‍ തകര്‍ന്നു. കിഴക്കേപുരക്കല്‍രാജു, അനീഷ് കുന്നേക്കാട്ടു കൂടി, ഖദീജ പീടിയേകുടി, കിളിയേലില്‍ സുജിത്ത്, കിഴക്കേപുരക്കല്‍ രഞ്ജിത്ത്, കിളിയേലില്‍ പള്ളികളമ്പന്‍, കുഞ്ഞേലി പത്രോസ് വെട്ടിയേലി കുടി, കുഞ്ഞമ്മ പുത്തന്‍പുരക്കല്‍, ഏലിയാമ്മ പുത്തന്‍പുരക്കല്‍, എന്നിവരുടെ ഒന്‍പത് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.. കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ സീനായ് മഠത്തിന്റെ മേല്‍ക്കൂരയിലേക്ക് കൂറ്റന്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. പുതുശേരിക്കുടി ജയിംസ്, പുളിക്കല്‍ ജോര്‍ജ്ജ്, ഇബ്രാഹിം ആനിച്ചുവട്ടില്‍ സണ്ണി വാലയില്‍ എന്നിവരുടെ കൃഷിയിടങ്ങളിലും നാശം വിതച്ചു.വീട് നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി വീട് പുനര്‍നിര്‍മ്മിക്കാന്‍ നടപടി വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.

Idukki
English summary
Idukki Local News-heavy damage in kothamangalam due to storm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X