• search
For idukki Updates
Allow Notification  

    ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇടുക്കിയില്‍: സ്ഥിതിഗതികള്‍ പരിശോധിച്ചു

    • By desk

    ചെറുതോണി: ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജില്ലയിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, ഊര്‍ജവകുപ്പ് സെക്രട്ടറി സഞ്ജയ് എം കൗള്‍ എന്നിവരടങ്ങിയ സംഘം രാവിലെ തൊടുപുഴയിലെത്തി അവിടെ നിന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, എഡിഎം പിജി രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ ദുരന്ത സ്ഥലങ്ങളുടെയും തകര്‍ന്ന റോഡുകളുടെയും ആകാശ വീക്ഷണം നടത്തി.

    കുടകിലെ ദുരിതബാധിതര്‍ക്ക് ബിസ്‌കറ്റ് എറിഞ്ഞു കൊടുത്ത് മന്ത്രി: സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

    തുടര്‍ന്ന് പൈനാവിലെത്തിയ സംഘം റോഡ് മാര്‍ഗം വിവിധ ഇടങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഇടുക്കി ന്യൂമാന്‍സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്, ഇടുക്കി ഡാം,പൂര്‍ണമായും തകര്‍ന്ന ചെറുതോണി ബസ്റ്റാന്റ് എന്നിവടങ്ങളിലും സന്ദര്‍ശനം നടത്തി.ക്യാമ്പിലെത്തിയ ചീഫ് സെക്രട്ടറി ദുരിതബാധിതരോടും റോഷി അഗസ്റ്റിന്‍ എംഎല്‍എയോടും വിവരങ്ങള്‍ തേടി.

    Cheruthoni

    തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിനും വിഛേദിക്കപ്പെട്ട വൈദ്യുതി ബന്ധത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്ട്രട്ടറി പറഞ്ഞു. ഇടുക്കി ആര്‍ഡിഒ എംപി വിനോദ്, ജില്ലയിലെ പൊതുമരാമത്ത്, വൈദ്യതിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

    കൂടുതൽ ഇടുക്കി വാർത്തകൾView All

    Idukki

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    English summary
    Idukki Local News about high level visited

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more