പെരുമ്പാവൂര്‍ അപകടം: പുലര്‍ച്ചെയെത്തിയ ദുരന്ത വാര്‍ത്തയില്‍ നടുങ്ങി ഏലപ്പാറ, മരിച്ചത് അഞ്ച് പേര്‍!
കട്ടപ്പന: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേരുടെ ജീവനെടുത്ത വാര്‍ത്തയുടെ നടുക്കത്തിലാണ് ഏലപ്പാറ നിവാസികള്‍. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പെരുമ്പാവൂരില്‍വെച്ച് കാര്‍ അപകടത്തില്‍ പെട്ടത് കാറിലുണ്ടായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍, ഉണ്ണി,വിജയ്, കിരണ്‍, ജിനീഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരുക്കേറ്റ ജിബിന്‍, അപ്പു എന്നിവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തായ ജെറിനെ ഒമാനിലേക്ക് യാത്രയാക്കാന്‍ പോയ സുഹൃത്തുകളാണ് അപകടത്തില്‍പ്പെട്ടത്.

അഞ്ചു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.പെരുമ്പാവൂര്‍ എംസി റോഡിലെ കാരിക്കോട് കവലയിലാണ് ദുരന്തമുണ്ടായത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് ഇവര്‍ ഏലപ്പാറയില്‍ നിന്നും പോയത്. ശക്തമായ മഴയില്‍ ്ജാഗ്രതയോടെയാണ് വാഹനം ഓടിച്ചിരുന്നതും എന്നാല്‍ വിധി ഇവരെ അപകടത്തിലേക്ക് തള്ളി വീടുകയായിരുന്നു. തൊട്ടു മുമ്പില്‍ പോയ തടി ലോറിയെ മറിക്കടക്കാന്‍ ശ്രമിക്കവെയാണ് എതിരെ വന്ന ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. ബസിനടിയിലേക്ക് ഇടിച്ചു കയറിയ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.












Click it and Unblock the Notifications