വായനാദിനം... വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇടുക്കിയിൽ വിവിധ പരിപാടികൾ
തൊടുപുഴ:വായനയുടെ മഹത്വം പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ ഇടുക്കി തയ്യാറേടുക്കുന്നു.വായാന ദിനമായ ഇന്നു മുതല്‍ വിവിധ പരിപാടികള്‍ കുട്ടികള്‍ക്കായി ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരും ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരുമായ പി.എന്‍. പണിക്കരുടെയും ഐ.വി.ദാസിന്റെയും അനുസ്മരണാര്‍ത്ഥം ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴുവരെ ജില്ലയില്‍ വിപുലമായ പരിപാടികളോടെ വായനാപക്ഷാചരണം ആചരിക്കാനാണ് തീരുമാനം.
സെമിനാറുകള്‍, സാംസ്‌കാരിക സദസുകള്‍, വായനാമത്സരം, അനുസ്മരണ പ്രഭാഷണങ്ങള്‍, പുസ്തകോത്സവം, വായനാപ്രശ്‌നോത്തരി മത്സരങ്ങള്‍, സ്‌കൂള്‍ ലൈബ്രറി കാര്യക്ഷമമാക്കാന്‍ സജീവമായ ഇടപെടല്‍ തുങ്ങിയവ ഇക്കാലയളവില്‍ നടത്തും. വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ നടക്കും.

വായനാപക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍തലത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വായനാ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും. സ്‌കൂള്‍തലത്തില്‍ വിജയികളാകുന്ന ഓരോ വിഭാഗത്തിലെയും ഒരാള്‍ക്ക് വീതം താലൂക്ക് തല മത്സരത്തില്‍ പങ്കെടുക്കാം. താലൂക്ക്തലത്തില്‍ വിജയികളാകുന്നവര്‍ക്കും ജില്ലയിലെ ലൈബ്രറികളില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും താലൂക്ക് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും. ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കവിതാലാപന മത്സരം എന്നിവ സംഘടിപ്പിക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല മത്സരങ്ങള്‍ ജൂണ്‍ 30നകം നടത്തും.












Click it and Unblock the Notifications