ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതിയെ അതിജീവിച്ച് കട്ടപ്പനയില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാംഭിച്ചു

  • By Desk
Google Oneindia Malayalam News

കട്ടപ്പന: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനര്‍ജനിക്കുന്നു. മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെ ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയില്‍ നിന്നും ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വ്വീസാ രംഭിച്ചു.

കുടകിലെ ദുരിതബാധിതര്‍ക്ക് ബിസ്‌കറ്റ് എറിഞ്ഞു കൊടുത്ത് മന്ത്രി: സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

ഡിപ്പോയുടെ പ്രവര്‍ത്തനം താല്ക്കാലികമായി കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പഴയ ബസ് സ്റ്റാന്റില്‍ പാര്‍ക്കു ചെയ്യും. ഇവിടെ നിന്നും പുതിയ സ്റ്റാന്റിലെത്തി പഴയ രീതിയിന്‍ തന്നെ സര്‍വ്വീസ് നടത്തും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള മരുന്ന് ബില്‍ഡിംഗിന്റെ താഴത്തെ ഒരു മുറിയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. മുകളിലെ രണ്ട് മുറികളിലായി ടിക്കറ്റ്, ക്യാഷ് കൗണ്ടറുകളും കംപ്യൂട്ടര്‍ സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.

Kattappana

എ റ്റി ഒ ഓഫീസും ജീവനക്കാരുടെ താമസവും ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിലാണ് ഒരുക്കിയിരിക്കുന്നത് 40 ഷെഡ്യൂളിലായി 48 ബസാണ് കട്ടപ്പന സബ് ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നത്. ജോയ്സ് ജോര്‍ജ് എം പി, റോഷി അഗസ്റ്റിന്‍ എം എല്‍ എ എന്നിവരനുവദിച്ച ഫണ്ടും കെ എസ് ആര്‍ ടി സി യുടെ പ്ലാന്‍ ഫണ്ടും ചേര്‍ത്ത് സബ് ഡിപ്പോയുടെ നവീകരണം നടക്കുന്നതിനിടെയാണ് ഇവിടെ ഉരുള്‍പൊട്ടി വര്‍ക്ക്ഷോപ്പ് ഉള്‍പ്പെടെ തകര്‍ന്നത്.

ജനകീയ സമിതി രൂപീകരിച്ച് ഫണ്ട് ശേഖരിച്ച് പഴയ ഡിപ്പോയ്ക്കു സമീപം വര്‍ക്ക് ഷെഡിനായി താല്ക്കാലിക ഷെഡ് രൂപീകരിക്കും. കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ ആരംഭിച്ച കെ എസ് ആര്‍ ടി സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുമാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Idukki
English summary
Idukki Local News about KSRTC bus service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X