ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ കുറിഞ്ഞിവസന്തം: തിരിച്ചുവരവനൊരുങ്ങി തെക്കിന്റെ കാശ്മീര്‍....

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: നീലക്കുറിഞ്ഞി സീസണില്‍ പത്തുലക്ഷത്തിലധികം വിനോദസഞ്ചാരികളെ കാത്തിരുന്ന മൂന്നാറിന് പക്ഷെ ഇത് നിരാശയുടെ നാളുകള്‍. പ്രളയത്തിനുശേഷം മൂന്നാര്‍ അതിജീവനത്തിന്റെ പാതയിലാണെങ്കിലും ഇക്കുറി കണക്കുകള്‍ പലതും മാറ്റിമറിക്കപെട്ടു എന്നത് വിനോദസഞ്ചാര മേഖലക്കുണ്ടായ കനത്ത വെല്ലുവിളിയാണ്.

<strong>ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി</strong>ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി

രാജമലയിലെ കുറിഞ്ഞി ചെടികള്‍ പലയിടങ്ങളിലും പൂവിട്ടുതുടങ്ങി.ങ്കെിലും വിരലിലെണ്ണാവുന്ന വിനോദസഞ്ചാരികള്‍ മാത്രമാണ് ഇപ്പോള്‍ കുറിഞ്ഞി ഉദ്യോനത്തിന്റെ ദൃശ്യമനോഹാരിത ഏറ്റെടുക്കാന്‍മൂന്നാറില്‍ എത്തുന്നത്. മൂന്നാര്‍ പ്രളയത്തില്‍ മുങ്ങുന്ന കാഴ്ചകള്‍ ലോകമെമ്പാടും എത്തിയതോടെ വിദേശിയരുടെ വരവും കുറഞ്ഞു.

Kurinji

സാധാരണ കുറിഞ്ഞി വര്‍ഷങ്ങളെപ്പോല വസന്തോത്സവമാക്കി ഈ സീസണ്‍ മാറ്റുകയെന്നത് ഇനി ഏറെ ബുദ്ധിമുട്ടുളവാക്കുന്ന ഒന്നാണ്. സഞ്ചാരികളുടെ കുറവുമാത്രമല്ല ഇതിനല്‍ പ്രധാനം. കുറിഞ്ഞി മലകളില്‍ ഇനി ഒന്നിച്ചൊരു പൂക്കാലം ഉണ്ടാകുമോയെന്നതാണ് ഇനിയറിയേണ്ടത്. നീലമലകള്‍ കാണാന്‍ ഇവിടെയത്തുന്നവര്‍ക്ക് പൂര്‍ണതയിലെത്തിയ കുറിഞ്ഞി ഉദ്യോനത്തിന്റെ കാഴ്ചകള്‍ ഇനി എത്രത്തോളം കാണാന്‍ കഴിയും എന്നതും സംശയമാണ്.

മൂന്നാറിലെ കുറിഞ്ഞിമലകള്‍ ഒന്നിച്ച് പൂത്തുനില്‍ക്കുന്നത് കാണാനാണ് സഞ്ചാരികള്‍ക്ക് പ്രിയമേറെയും.മഴമൂലം വിനോദ സഞ്ചാരമേഖലകളില്‍ ഏര്‍പെടുത്തിയരുന്ന വിലക്കും കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്.ശനിയാഴ്ചമുതല്‍ സഞ്ചാരികള്‍ എത്തിയരുന്നെങ്കിലും 500 പേരില്‍ താഴെമാതമാണ് മൂന്നു ദിവസങ്ങളിലായി ഇവിടെ സന്ദര്‍ശനം നടത്തിയത്.

Idukki
English summary
Idukki Local News about Kurinji flower
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X