ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറിഞ്ഞി ഉദ്യാനം ഇനിയും വൈകും; ഭൂമി സംബന്ധമായ അന്തിമ റിപ്പോർട്ട് പുറപ്പെടുവിച്ചില്ല

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തിന്റെ സ്ഥല പരിധി നിശ്ചയിച്ച് ഉത്തരവ് ഇറങ്ങാന്‍ ഇനിയും കാലതാമസം വന്നേക്കും. നിലവില്‍ സര്‍ക്കാര്‍ ഭൂമി തിട്ടപ്പെടുത്തി 3200 ഹെക്ടറായി നിലനിര്‍ത്തണമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂമിസംബന്ധമായി അന്തിമ ഉത്തരവ് പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പ് ഇതുവരെയും ശ്രമങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നടപടികള്‍,ജനവാസ മേഖലകള്‍ കൃഷിയിടങ്ങള്‍ എന്നിവയൊഴിവാക്കുകയും ആള്‍താമസമില്ലാത്ത ഭാഗങ്ങള്‍ ഉദ്യോനത്തിനോട് ചേര്‍ക്കുകയും ചെയ്യ്ത് ഭൂമിസംബന്ധമായ അതിരുകള്‍ തിട്ടപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് പാതിവഴിയില്‍പോലും എത്താത്തത്. മന്ത്രിമാരടക്കം നിരവധി തവണ സന്ദര്‍ശനം നടത്തി മടങ്ങിയിട്ടും തുടര്‍ നടപടികളെ കുറിച്ചുള്ള ഉത്തരവുപ്പോലും ഇതുവരെയും ഇറങ്ങിയിട്ടില്ല.

Kurinji garden

വട്ടവട. കാന്തല്ലൂര്‍, കീഴാന്തല്ലൂര്‍, മറയൂര്‍, തുടങ്ങിയ വില്ലേജുകളിലെ അക്വേഷിയ,കാറ്റാടി,യൂക്കാലി മരങ്ങള്‍ വെട്ടിമാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. റവന്യൂ വകുപ്പ് നടപടികളൊന്നും കൈക്കൊള്ളാത്ത സാഹചര്യത്തില്‍ മൂന്നാര്‍ മേഖലയില്‍ മറ്റു പല കൈയേറ്റങ്ങളും നടക്കാന്‍ സാധിതയുണ്ടെന്നുമാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നത. റവന്യൂ അധികൃതര്‍ ഉത്തരവാദിത്ത രഹിതമായ നിലപാട് സ്വീകരിച്ചുകൊണ്ട് മനംപാലിക്കുന്ന അവസ്ഥയിലാണ്. കുറിഞ്ഞി സീസണനു മുന്നോടിയായിതന്നെ ഭൂമിസംബന്ധമായ രേഖകള്‍ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോനത്തിന്റെ അതിര്‍ത്തി നിര്‍ണയം എത്രയും വേഗം നിശ്ചിയിക്കണമെന്ന ആവശ്യം ജനപ്രതിനിധികളും മുന്നോട്ടു വെച്ചു.
Idukki
English summary
Idukki Local News in kurinji garden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X