ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടാക്കമ്പൂരിലെ ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയില്‍ വീണ്ടും പരിശോധന: രേഖകള്‍ പുന പരിശോധിക്കും!!

  • By Desk
Google Oneindia Malayalam News

വട്ടവട: കൊട്ടാക്കമ്പൂരിലെ ജോയ്സ് ജോര്‍ജ് എംപിയുടെ വിവാദ ഭൂമി സംബന്ധിച്ചുള്ള പരിശോധന ഓഗസ്റ്റ് മൂന്നിന് വീണ്ടും ആരംഭിക്കും. ഭൂമിയുടെ രേഖകള്‍ പ്രകാരമുള്ള പരിശോധനകളാണ് അഗസ്റ്റില്‍ നടക്കുക. പരിശോധനയുടെ ഭാഗമായി ജോയ്സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ ഭൂമി സംബന്ധമായ രേഖകള്‍ ദേവികുളം സബ് കലക്ടര്‍ക്ക് വീണ്ടും സമര്‍പ്പിച്ചു. കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം നേരത്തെ ച്ട്ടങ്ങള്‍ പാലിക്കാത്തതാണെന്ന കണ്ടെത്തലില്‍ റദ്ദാക്കിയിരുന്നു.

വസ്തുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് രേഖകള്‍ ദേവികുളം സബ്കളക്ടറുടെ നേതൃത്തില്‍ പരിശോധിക്കുക. എം പിയുടെയും കുടുംബാംഗങ്ങളുടെ ഭൂമിയുടെ രേഖകളും അഭിഭാഷകര്‍ ഹാജരാക്കി. പട്ടയം അനുവദിച്ച കാലഘട്ടം, അടിസ്ഥാന രേഖയായ ഫെയര്‍ ഫീല്‍ഡ് രജിസ്റ്റര്‍, പട്ടയം നല്‍കേണ്ട കമ്മിയുടെ രേഖകള്‍ തുടങ്ങിയവയില്‍ എംപിയുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയില്‍ ഉണ്ടായ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് മുമ്പ് സബ് കലക്ടര്‍ പട്ടയം റദ്ദാക്കിയത്.

joycegeorge-

ഇക്കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിന് പട്ടയ ഉടമകളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ എം പി പാര്‍ലമെന്റിലായതിനാല്‍ അഭിഭാഷകര്‍ നേരിട്ട് രേഖകള്‍ ഹാജരാക്കുകയായിരുന്നു. പരിശോധിച്ച് വിഷയില്‍ തീര്‍പ്പ് വരുത്താന്‍ എട്ട് ആഴ്ചയാണ് ജില്ലാ കലക്ടര്‍ സമയം നല്‍കിയതെങ്കിലും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കാലാതാമസം ഉണ്ടാകാനാണ് സാധ്യത.

Idukki
English summary
Idukki Local News land checking in joys Georges land.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X