ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാധ്യമ പ്രവര്‍ത്തരെ ആക്രമിച്ചത് പിന്നില്‍ ഭൂമാഫിയ സംഘം! മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അപവാദ പ്രചാരണം

  • By Desk
Google Oneindia Malayalam News

തൊടുപുഴ: അതിജീവനത്തിനായി മലയോര ജനത സമരമുഖത്ത് അണിനിരന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണം മൂന്നാറിലെ ഭൂമാഫിയാ സംഘത്തിന്റെ ഇടപെടലിലൂടെയാണെന്ന് ആരോപണം. ജനകീയ സമരത്തില്‍ ജനങ്ങളെ മാധ്യമങ്ങള്‍ക്കെതിരേ തിരിച്ച് വിട്ട് മുതലെടുപ്പ് നടത്താനാണ് ഒരുവിഭാഗം ശ്രമിച്ചിരിക്കുന്നതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

മൂന്നാര്‍ മേഖലയിലെ വന്‍തോതിലുള്ള അനധികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവരിയും വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വരികയും സര്‍ക്കാര്‍ തലത്തില്‍ റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിക്കയും ചെയ്തിരുന്നു. എന്നാല്‍ വമ്പന്മാരുടെ സംരക്ഷണം ഏറ്റെടുത്ത് ചിലര്‍ മാധ്യമ പ്രവര്‍ത്തകരെ പ്രതികൂട്ടിലാക്കി മൂന്നാറിനെ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. നിലവില്‍ ഭൂമി പ്രശ്നങ്ങള്‍ ഉന്നയിച്ച് ഹൈറേഞ്ചില്‍ നടന്നുവരുന്ന ജനകീയ സമരങ്ങളില്‍ ഇത്തരത്തിലുള്ള വലിയൊരു വിഭാഗം ഗൂഡ നീക്കം നടത്തുകയും കര്‍ഷക ജനതയെ മാധ്യമങ്ങള്‍ക്കെതിരേ തിരിച്ച് വിടുന്നതിനുമാണ് ശ്രമിക്കുന്നത്.

strikeidukki-1

ജനകീയ സമരങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രാധാന്യം നല്‍കി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്ത് വിടുമ്പോളും ജനകീയ സമരങ്ങള്‍ക്കെതിരായാണ് മാധ്യമങ്ങളെന്ന്ു വരുത്തി തീര്‍ത്ത് കയ്യേറ്റ മാഫിയാ മുതലെടുപ്പ് നടത്തുകയാണ്. സമരവേദികളില്‍ പരസ്യമായി മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ജനങ്ങളില്‍ വികാരമുണ്ടാക്കി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ തിരിച്ച് വിടുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന ദേശീയപാത ഉപരോധമടക്കമുള്ള സമരങ്ങളില്‍ മൂന്നാര്‍ മേഖലയില്‍ വികസനമുണ്ടാകുന്നതിന് മാധ്യമങ്ങളാണ് വിലങ്ങ് തടിയായി നില്‍ക്കുന്നതെന്ന പരാമര്‍ശം വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു.

മുമ്പ് ചിന്നക്കനാല്‍ പാപ്പാത്തിചോല തുടങ്ങിയ പ്രദേശങ്ങളിലെ കയ്യേറ്റമൊഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുകൊണ്ട് ചില പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാര്‍ രംഗത്തെത്തിയിരുന്നു. ഇവരടക്കമാണ് നിലവില്‍ ജനകീയ സമരം മറയാക്കി മാധ്യമങ്ങളെ തെറ്റായി ചിത്രീകരിച്ച് മുതലെടുപ്പ് നടത്തുവാന്‍ രംഗത്തെത്തിയിരിക്കുന്നതെന്നുമാണ് ആരോപണം.

Idukki
English summary
Idukki local news land mafia behind journalists attack case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X