ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാടകീയതക്കൊടുവില്‍ ഭരണംപിടച്ച് എല്‍ഡിഎഫ് അടിമാലിഗ്രാമപഞ്ചായത്തില്‍ ഇടതുഭരണം

  • By Desk
Google Oneindia Malayalam News

അടിമാലി: രാഷ്ട്രീയനാടകങ്ങള്‍ക്ക് വേദിയായ അടിമാലി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫില്‍ നിന്നും ഭരണംതിരികെ പിടിച്ച് എല്‍ഡിഎഫ്. കഴിഞ്ഞ ഒരുമാസക്കാലമായി നിലനിന്ന ഭരണപ്രതിസന്ധിക്കും ഇതോടെ പരിഹാരമായി. സിപിഎം ലെ ശ്രീജജോര്‍ജാണ് പുതിയ പ്രസിഡന്റ്. യു ഡി എഫിലെ ദീപാ രാജീവിനെ ഒമ്പതിനെതിരെ പത്ത് വോട്ടുകള്‍കള്‍ക്കാണ് ശ്രീജ പരാജയപ്പെടുത്തിയത്.കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി നിരവധി രാഷ്ട്രീയ നാടകങ്ങളാണ് പഞ്ചായത്തില്‍ അരങ്ങേറിയിരുന്നത്.

മുസ്ലിംകള്‍ക്കുവേണ്ടി സംസാരിച്ചാല്‍ പറയുന്നവരെ വര്‍ഗ്ഗീയവാദികളാക്കുന്നു: ഇടി മുഹമ്മദ് ബഷീര്‍ എംപിമുസ്ലിംകള്‍ക്കുവേണ്ടി സംസാരിച്ചാല്‍ പറയുന്നവരെ വര്‍ഗ്ഗീയവാദികളാക്കുന്നു: ഇടി മുഹമ്മദ് ബഷീര്‍ എംപി

സ്വതന്ത്രനായി ജയിച്ച ബിനുചോപ്രക്ക് വൈസ്പ്രസിഡന്റ് സ്ഥാനം നല്‍കി യൂ ഡി എഫ് ആദ്യം അധികാരത്തിലെത്തുകയും പിന്നീട് ഇതേ സ്ഥാനത്തിനെ ചൊല്ലി അഭിപ്രായഭിന്നത രൂപപെടുകയുമായിരുന്നു. ഇതിനിടയില്‍ മുസ്ലീംലീഗ് രണ്ടരവര്‍ഷത്തിനുശേഷം വൈസ്പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടതോടെ യു ഡിഎഫിന്റെ ഭരണംകൂടുതല്‍ പ്രതിസന്ധിയിലാകുകയായിരുന്നു.

ldf

ഇതിനിടയില്‍ യു ഡി എഫിനെതിരെ ല്‍ ഡി എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നതോടെ യു ഡി എഫിന്റെ പ്രസിഡന്റായിരുന്ന സ്മിതാമുനിസ്വാമി സ്ഥാനം രാജിവെക്കുകയും തുടര്‍ന്ന് എല്‍ഡിഎഫിലേക്ക് ചേക്കേറുകയും ചെയ്തു. അവിശ്വാസ പ്രമേയത്തിനു മുനപ്തന്നെ പ്രസിഡന്റ് കൂടുമാറിയത് യു ഡി എഫിന് തിരച്ചടിയാകുകയായിരുന്നു. വൈസ്പ്രസിഡന്റ് സ്ഥാനത്തുള്ള ബിനുചോപ്രകൂടി എല്‍ ഡി എഫിനെ പിന്തുണച്ചതോടെ ഭരണം എല്‍ ഡി എഫ് തിരികെ പിടക്കുകയും ചെയ്തു.

Idukki
English summary
Idukki Local News:ldf elected for adimaly gramapanchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X