അഭിമന്യുവിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് മന്ത്രിമാര്‍; കുടുംബത്തിന് എല്ലാവിധ പിന്തുണയും...
മൂന്നാര്‍: സുരേഷ്‌ഗോപി എംപി യുടെ നാടകീയ സന്ദര്‍ശനത്തിനൊടുവില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുബത്തെ ഇടതു മന്ത്രിമാര്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ എകെ ബാലന്‍, എംഎം മണി എന്നിവരാണ് വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യൂവിന്റെ വീട്ടില്‍ എത്തിയത്, അഡ്വ.ജോയ്‌സ് ജോര്‍ജ് എംപി, എംഎല്‍എ മാരായ എസ് രാജേന്ദ്രന്‍, സുരേഷ് കുറപ്പ്, കെകെ ജയച്ചന്ദ്രന്‍ എക്‌സ് എംഎല്‍എ, തുടങ്ങിയ ജനപ്രതിനിധികള്‍ക്കൊപ്പമാണ് ഇവര്‍ അഭിമന്യുവിന്റെ വീട്ടിലെത്തിയത്.
അഭിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സംസ്ഥാന തലത്തില്‍ തീരുമാനിച്ചിട്ടുള്ള സഹായ സഹകരണങ്ങള്‍ അഭിയുടെ കുടുംബത്തിന് എത്രയും വേഗം ചെയ്തു നല്‍കുമെന്നും ഇരുവരും പറഞ്ഞു. അരമണിക്കൂറോളം അഭിമന്യൂവിന്റെ വീട്ടില്‍ ചിലവഴിച്ചാണ് ഇരുവരും മടങ്ങിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഇടതു നേതാക്കള്‍ പറഞ്ഞു.വട്ടവട കൊട്ടക്കമ്പൂരില്‍ മുമ്പ് കഞ്ചാവ് മാഫിയയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട കാശിനാഥന്റെ വീട്ടിലും ഇരുവരും സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്.












Click it and Unblock the Notifications