ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്കും ലോഡ്ജുകള്ക്കുമെതിരെ കര്‍ശന നടപടി
അടിമാലി: വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ, ലോഡ്ജുകള്‍, എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അടിമാലി ഗ്രാമപഞ്ചായത്ത്. നിലവില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ജൂലൈ 31 നകം ലൈസന്‍സ് എടുക്കണം. ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. 31 നകം നടപടിക്രമങ്ങളും രേഖകളും സമര്‍പ്പിച്ച് ലൈസന്‍സ് എടുക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി അന്യ സംസ്ഥാനതൊഴിലാളികള്‍ക്ക് താമസസൗകര്യങ്ങള്‍ നല്‍കിയിട്ടുള്ള കെട്ടിട ഉടമകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി. നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച് ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദേശീയപാത 85 ല്‍ റോഡുകളുടെ വശങ്ങളില് സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ ജൂലൈ 25 നകം നീക്കം ചെയ്യാനും നിര്‍ദ്ദേശമുണ്ട്. കാഴ്ചമറക്കുന്ന രീതിയില്‍ അപകട സാധ്യതകള്‍ ഉയര്‍ത്തി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളാണ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

നേര്യമംഗലം മുതല്‍ കൂമ്പന്പാറവരെയുള്ള ഭാഗങ്ങളില്‍ അനധികൃതമായി പാതയോരങ്ങള്‍ കയ്യേറിയുള്ള നടത്തിയിട്ടുള്ള കൃഷി, കെട്ടിട നിര്‍മ്മാണം, സാധന സാമഗ്രികളുടെ സൂക്ഷിപ്പ് മുതലായവക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. നേര്യമംഗലം മുതല്‍ അടിമാലിവരെയുള്ള ഭാഗങ്ങളിലെ വനംമേഖലയില്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപം നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വനമേഖലയില്‍ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ പിഴയീടക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന് പറഞ്ഞു.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനുശേഷം കാറ്ററിംഗ് സംഘം വാളറ വനമേഖലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും നേരിട്ടെത്തി കാറ്ററിംഗ് സംഘത്തെകൊണ്ടുതന്നെ മാലിന്യങ്ങള്‍ തിരികെയെടുപ്പിക്കുകയും 2000 രൂപ പിഴയീടക്കുകയും ചെയ്തു. കുറിഞ്ഞി സീസണോടനുബന്ധിച്ച് ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications