കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ വനാതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ കാട്ടാന പേടിയിൽ; കൃഷി നാശം പതിവായി, കർഷകർ ധർമ്മ സങ്കടത്തിൽ

  • By Desk
Google Oneindia Malayalam News

കട്ടപ്പന: ഇടുക്കിയിലെ വനാതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ക്ക് എന്നും പേടി സ്വപ്‌നമാണ് കാട്ടാനകൂട്ടം. ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഒരു ഇടവേളക്കു ശേഷം കാട്ടാന ആക്രണവും കൃഷിനാശവും പതിവ് കാഴ്ചകളായി മാറിയിരിക്കുകയാണ് . ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടനകള്‍ വന്‍തോതിലാണ് കൃഷിയിടങ്ങളില്‍ നാശം വിതക്കുന്നത്.

കട്ടപ്പനക്കു സമീപം ഉപ്പുത്തറ,വളകോട്, മുത്തന്‍പടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയത് ജനജീവതത്തെ വലിയ രീതിയില്‍ ബാധിച്ചു. നിരവധി കൃഷിത്തോട്ടങ്ങള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചു.വാഴ, തെങ്ങ്, കമുക്,കാപ്പി, ഏലും തുടങ്ങിയ കാര്‍ഷിക വിളകളും നശിപ്പിച്ചു. വളരെയധികം കഷ്ടപ്പെട്ട് കൃഷിയിറക്കി കാലങ്ങളോളമായി സംരക്ഷിച്ചു വന്നിരുന്ന വിളകളാണ് ഇത്തരത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചതെന്നും കാര്‍ഷികമേഖലകളില്‍ കാട്ടാനകളിറങ്ങുന്നത് ജനങ്ങളുടെ സൈര്യ ജീവതിത്തിനേക്കുന്ന തിരിച്ചടിയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

losses in farm

പല കര്‍ഷകരും വായപ എടുത്തുംമറ്റുമാണ് കൃഷിയിറക്കിയിരുന്നത്. എന്നാല്‍ കാട്ടനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചതോടെ കടംമെടുത്ത പണംപ്പോലും തിരികെ നല്‍കാനാകില്ലെന്ന ധര്‍മ്മസങ്കടത്തിലാണ് പ്രദേശത്തെ ഭൂരിഭാഗം കര്‍ഷകരും. മേഖലയില്‍ കാട്ടാനകളിറങ്ങുന്നത് തടയന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വൈദ്യുതി ലൈനുകള്‍ അടക്കം സ്ഥാപിച്ച് പ്രതിരോധ വേലികള്‍ നിര്‍മ്മിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

English summary
Idukki Local News losses in farm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X