ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂടുതല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഉണ്ടാകണം: മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

മുരിക്കാശേരി: സംസ്ഥാനത്ത് കൂടുതല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഉണ്ടാകണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. മുരിക്കാശ്ശേരിയില്‍ വാത്തിക്കുടി ഗ്രാമ പഞ്ചായത്തും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി നിര്‍മ്മിച്ച പൈക്കോ ഹൈഡ്രോ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഉപയോഗത്തിന്റെ അളവും ആവശ്യകതയും അനുദിനം വര്‍ദ്ധിക്കുകയാണ്. ഭാവിയില്‍ ഉണ്ടാകാവുന്ന വൈദ്യുതി ഉപഭോഗം മുന്നില്‍ കണ്ടുകൊണ്ടുള്ള കര്‍മ്മ പദ്ധതികളാണ് ഉണ്ടാകേണ്ടത്. നമ്മുടെ ആവശ്യത്തിനുള്ള വൈദ്യുതിയുടെ അപര്യാപ്ത നേരിടാന്‍ ഇപ്പോള്‍ തന്നെ വൈദ്യുതി പുറത്തു നിന്ന് വാങ്ങുകയാണ്.

MM Mani

ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ഒരു അളവു വരെ ഇതിനു പരിഹാരമാര്‍ഗ്ഗം. ചെലവുകുറഞ്ഞ ഇത്തരം പദ്ധതികള്‍. വികസന രംഗത്ത് കൂടുതല്‍ കരുത്ത് പകരുമെന്നും മന്ത്രി പറഞ്ഞു. വാത്തിക്കുടി ഗ്രാമപഞ്ചായത്തിനെ ഊര്‍ജ്ജ കാര്യക്ഷമതാ പദ്ധതിയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. കുത്തുങ്കല്‍ നിര്‍മ്മിച്ച പൈക്കോ പ്രോജക്ടില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനു നല്‍കുന്നതിന്റെ ഉത്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് വൈദ്യുതി സ്വയം പര്യാപ്തത നേടുന്ന ആദ്യത്തെ പൊലീസ് സ്റ്റേഷനായി മുരിക്കാശ്ശേരി മാറി.
Idukki
English summary
Idukki Local News about MM Mani's comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X