Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ തുടര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരും : മന്ത്രി എംഎം മണി

ചെറുതോണി: മഴ തുടരുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും ചെയ്താല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി എം.എം മണി പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയുള്ള തോതില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറന്ന് വിടേണ്ട സാഹചര്യമാണുള്ളത്.

MM Mani

എന്നാല്‍ നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി ആക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും രണ്ടുസര്‍ക്കാരുകളും സമവായത്തിലെത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ , ആര്‍.ഡി.ഒ എം.പി വിനോദ്, കെ.എസ്.ഇ.ബി ഡാം സേഫ്റ്റി അസി.എഞ്ചിനീയര്‍ ചന്ദ്രശേഖരന്‍തുടങ്ങിയവര്‍ക്കൊപ്പമാണ് മന്ത്രി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്.

MM Mani

ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ശനിയാഴ്ച 12 ന് കലക്ട്രേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും. നിലവില്‍ 2392.42 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+