ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഞ്ചായത്തുകളുടെ വികസന മുന്നേറ്റത്തിന് യോജിച്ചുളള പ്രവര്‍ത്തനം അനിവാര്യം മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

കട്ടപ്പന: ത്രിതല പഞ്ചായത്തുകളുടെ വികസനമുന്നേറ്റത്തിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോജിച്ചുളള പ്രവര്‍ത്തനം അനിവാര്യമാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിര്‍മ്മിച്ച ബ്ലോക്ക് ആഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗത്തെയും ഏകോപിപ്പിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിച്ച ബ്ലോക്ക് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു. ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിവിധാവശ്യങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഏറെ സൗകര്യങ്ങളുളള പുതിയകെട്ടിടത്തിലേക്ക് ബ്ലോക്ക് ആഫീസിന്റെ പ്രവര്‍ത്തനം മാറുന്നത് പ്രയോജനപ്രദമാകും. കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

MM Mani

ഇതോടൊപ്പമുളള വനിതാ വാണിജ്യസമുച്ചയത്തിന്റെ ഉദ്ഘാടനം ജോയിസ് ജോര്‍ജ് എം.പി നിര്‍വ്വഹിച്ചു. പദ്ധതികള്‍ സമയബന്ധിതമായി നല്ലരീതിയില്‍ പൂര്‍ത്തിയാക്കുമ്പോഴാണ് വികസനം സാധ്യമാകുന്നതെന്ന് എം.പി.പറഞ്ഞു. പാവപ്പെട്ടവരുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റമുണ്‍ണ്ടാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും എം.പി പറഞ്ഞു.

ലൈഫ് പദ്ധതിപ്രകാരമുളള വീടുകളുടെ നിര്‍മ്മാണത്തിന് സഹകരിച്ച സയണ്‍ പളളി വികാരി ഫാ. തോമസ് പുല്ലാട്ട്, തിരുഹൃദയ ദേവാലയ വികാരി ഫാ.മാത്യു ചേരോലില്‍ എന്നിവരെ മന്ത്രിയും എം.പിയും പൊന്നാടയണിയിച്ച് ആദരിച്ചു. കട്ടപ്പന സ്‌കൂള്‍കവലയ്ക്കു സമീപം നിര്‍മ്മിച്ച പുതിയ ബ്ലോക്ക് ആഫീസ് നിര്‍മ്മിച്ചിരിക്കുന്നത്.വികസനപടവുകളില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തി.

Idukki
English summary
Idukki Local News about Minister MM Mani's comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X