Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ക്ക് ആശങ്കവേണ്ട, ആരെയും ഒഴിപ്പിക്കില്ല, വിസ്തൃതി നിശ്ചയിച്ച പ്രകാരം ക്രമീകരിക്കും

മൂന്നാര്‍: കുറിഞ്ഞി സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ കര്‍ഷകര്‍ ആശങ്ക പെടേണ്ടതില്ലെന്ന് മന്ത്രി എം എം മണി. വട്ടവടയില്‍ നടന്ന പൊതുപരിപാടയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി ആരെയും ഒഴിപ്പിക്കില്ലെന്നും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

MM Mani

എന്നാല്‍ കയ്യേറ്റമാണെന്ന് സ്ഥിതികരിക്കുന്ന സാഹചര്യത്തില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും, കുറിഞ്ഞി ഉദ്യോനത്തിന്റെ വിസ്തൃതി നിശ്ചയിച്ച പ്രകാരം നിലനിര്‍ത്തുമെന്നും വിസ്്തൃതി കുറിക്കില്ലെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.നീലക്കുറിഞ്ഞ സീസണിന്റെ ഭാഗമായി ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Kurunji

വാഹന സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ക്രമീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. പത്തു ലക്ഷത്തിലധികം സഞ്ചാരികള്‍ ഇക്കുറി ജില്ലയില്‍ എത്തുകയെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കണക്കുകൂട്ടല്‍ നീലക്കുറിഞ്ഞിയുടെ വരവറിയിച്ച് വട്ടവടയിലെ ചിലയിടങ്ങളില്‍ കുറിഞ്ഞി പൂത്തു തുടങ്ങി. നിരവധിപേരാണ് ഇതിനകം വട്ടവടയിലെ നീലവസന്തത്തിന്റെ ദൃശങ്ങള്‍ പകര്‍ത്താന്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+