മൂന്നാര്‍ ഗസ്റ്റ്ഹൗസ്: പുതിയ മന്ദിരം നവംബറില്‍ പൂര്‍ത്തിയാക്കും, മന്ത്രിയുടെ കര്‍ശന നിര്‍ദേശം!!
മൂന്നാര്‍: മൂന്നാര്‍ ഗസ്റ്റ് ഹൗസ് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കാന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍മ്മാണ ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. നവംബര്‍ 15നകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് മൂന്നാര്‍ ഗസറ്റ്ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിനിടെ നിര്‍മ്മാണ ഏജന്‍സിയായ ഹാബിറ്റാറ്റ് ഉറപ്പ് നല്‍കി.

സൂപ്പര്‍ സ്ട്രക്ചര്‍ പൂര്‍ത്തിയായ കെട്ടിടത്തില്‍ നിലവില്‍ ഒന്‍പത് മുറികള്‍ക്കാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇത് 27 മുറികളായി വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ മുകള്‍ നിലകളില്‍ നിര്‍മ്മാണം ക്രമീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പഴയ ഗസ്റ്റ്ഹൗസ് മന്ദിരം നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുഖേന 21 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. അവലോകന യോഗത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു, ടൂറിസം അസി. ഡയറക്ടര്‍ മൃണ്‍മയി ജോഷി, ജോയിന്റ് ഡയറക്ടര്‍ കെ.പി.നന്ദകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ഷൈന്‍, ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications