മഴയും മഞ്ഞും ആസ്വദിക്കാം : കോടമഞ്ഞില്‍ കുതിര്‍ന്ന് മൂന്നാര്‍...
മൂന്നാര്‍: മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ മൂന്നാറും പരിസര പ്രദേശങ്ങളും കോടമഞ്ഞില്‍ കുതിര്‍ന്നു. മഴയും മഞ്ഞും ആസ്വദിക്കാന്‍ മൂന്നാറിലേക്കെത്തുന്നവര്‍ക്ക് വേറിട്ടൊരു അനുഭൂതിയായിരിക്കും ഇപ്പോള്‍ ലഭിക്കുക. തെയ്‌ലതോട്ടങ്ങളും ഇടവഴികളും വിദൂരത്തിലേക്ക് പരന്നുകിടക്കുന്ന മലയിടുക്കുകളും ഇപ്പോള്‍ നൂല്‍മഴയിലും മഞ്ഞിലും മൂടികിടക്കുകയാണ്. മഴമാറി നിന്നാല്‍ മൂന്നാര്‍ അടുത്ത പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍തന്നെ നീലവസന്തത്തിന്റെ സുന്ദര പ്രഭാതങ്ങളെ വരവേറ്റു തുടങ്ങും.

കുറിഞ്ഞി ചെടികള്‍പലയിടങ്ങളിലും പൂക്കാലമറിയിച്ചു തുടങ്ങിയിട്ടുമുണ്ട്. കുറിഞ്ഞി വസന്തത്തിനു മുമ്പ്തന്നെ നിരവിധ സഞ്ചാരകളാണ് മൂന്നാറിലേക്ക് എത്തികൊണ്ടിരിക്കുന്നതും. നിലവിലെ സാഹചര്യത്തില്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാകുക പൊടിമഴകാറ്റും കോടമഞ്ഞുംതന്നെയാണ്. മൂന്നാര്‍, മറയൂര്‍ വട്ടവട, ടോപ്‌സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് മഴക്കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ഇഷ്ടപെടുന്നവര്‍ക്ക് ഏറ്റവും സുന്ദരവും അനുയോജ്യമായ സമയമാണിത്.

മഴക്കാല ടൂറിസത്തിനാണ് ഇപ്പോള്‍ പ്രാധാന്യം ഏറെയും. ടൂവീലറുകളില്‍ മാത്രമായി മഴനനഞ്ഞ് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ മൂന്നാറിലേക്കെത്തുന്നവരും ഇപ്പോള്‍ കുറവല്ല. മുന്നൊരുക്കങ്ങളില്ലാതെ വരുന്ന സഞ്ചാരികളും ഏറെയാണ്.

മഴയാസ്വദിച്ച് മൂന്നാറും പിന്നിട്ട് സഞ്ചാരത്തിന്റെ പുതിയയിടങ്ങളിലേക്കാണ് ഇവരില്‍ പലരും ചേക്കറുന്നത്.












Click it and Unblock the Notifications