തൊടുപുഴയിൽ കൗമാരക്കാരന്റെ ക്രൂരത; ടാപ്പിങ് തൊഴിലാളിയെ കഴുത്തറത്ത് കൊന്നു, അയൽവാസി പിടിയിൽ
തൊടുപുഴ: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കൗമാരക്കാരന്‍ കഴുത്തറുത്തു കൊലപ്പെടുത്തി. ഇടുക്കികാളിയാര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കോടിക്കുളം - നെയ്യശ്ശേരി കോട്ട റോഡിലുള്ള റബ്ബര്‍ തോട്ടത്തില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നുസംഭവം. കാളിയാര്‍ എസ്റ്റേറ്റില്‍ താമസക്കാരനായ സദാനന്ദനാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അയല്‍വാസിയായ ആന്‍സനാണ് കാലപാതകം നടത്തിയതെന്നും ഇയാള്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും കാളിയാര്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ താമസസ്ഥലത്ത് ആന്‍സണ്‍ കൂട്ടുകാരെ കൂട്ടി വന്നത് സദാനന്ദന്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് എസ്റ്റേറ്റ് മാനേജര്‍ക്ക് സദാനന്ദന്‍ രാതിയും നല്‍കിയതായി നാട്ടുകാര്‍പറയുന്നു.

ഇതേത്തുടര്‍ന്നുണ്ടായ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ടാപ്പിംഗിനെത്തിയ സദാനന്ദനെ പിന്നിലൂടെ എത്തിയ ആന്‍സന്‍കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തില്‍ മാരകമായിമുറിവേറ്റ സദാനന്ദനെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും യാത്രക്കിടയില്‍ മരണപ്പെടുകയായിരുന്നു.
കൊലക്ക് ശേഷം രക്ഷപ്പെടുവാന്‍ ശ്രമിച്ച പതിയെ പിതാവ് കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇടുക്കി ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പോലീസ് ൂടുതല്‍ അന്വോഷണം നടത്തിങ്കിലെ കൊലപാതക കാരണം വ്യക്ത്തമാകൂ.












Click it and Unblock the Notifications