ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയിൽ ദേശീയ പാത ഉപരോധത്തിൽ പങ്കെടുത്തത് ആയിരങ്ങൾ; ലക്ഷ്യം അതിജീവനം...

  • By Desk
Google Oneindia Malayalam News

അടിമാലി: മൂന്നാര്‍ ട്രിബൂണലിന്റെ പരിധിയില്‍ വരുന്ന എട്ടു വില്ലേജുകളിലെ ഭൂപ്രശനങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തിയ ദേശീപാത ഉപരോധത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വിവിധ ഇടങ്ങളില്‍ നിന്നായി ആരംഭിച്ച പ്രകടനജാഥകള്‍ അടിമാലിയില്‍ എത്തിയതോടെ ആയരങ്ങള്‍ നിരന്ന ദേശീയപാത ഉപരോധ സമരമായി അത് മാറി.

അടിമാലി, വെള്ളത്തൂവല്‍, മൂന്നാര്‍ പള്ളിവാസല്‍ മേഖലകളെ പൂര്‍ണമായി നിശ്ചലമാക്കാന്‍ സമരത്തിന് സാധിച്ചു. വിവിധ പഞ്ചായത്തുകള്‍ നിന്ന് എത്തിയ സമരാനുകൂലികള്‍ കൊച്ചിമധുര ദേശീയപാതയും അടിമാലി കുമളി ദേശീയപാതയും ഒത്തുചേരുന്ന അടിമാലി സെന്റ്ട്രല്‍ ജംഗഷനില്‍ സംഗമിച്ചതോടെയാണ് സമരത്തിന് തുടക്കം കുറിച്ചത്.

 National Highway seige

കര്‍ഷകരുടെ സ്വാതന്ത്ര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് കര്‍ഷകരുടെ ജീവിതമാര്‍ഗത്തിനുപ്പോലും തടസ്സമാകുന്ന നിയമ സംവിധാനങ്ങള്‍ ഒരുക്കി മൂന്നാര്‍ ട്രിബൂണല്‍ നടത്തിവരുന്ന കര്‍ശന നിയന്ത്രണണങ്ങള്‍ക്കെതിരെയായിരുന്നു സമരം. വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ , കര്‍ഷകര്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവരെല്ലാം സമരത്തില്‍ പങ്കാലികളായി.

രാവിലെ പത്തുമണിക്ക് ആരംഭിച്ച ഉപരോധ സമരം വൈകിട്ടാണ് സമീപിച്ചത്. കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തി വരുന്ന അഞ്ചാമത്തെ സമരമാണ് അടിമാലിയില്‍ നടന്നത്.

Idukki
English summary
Idukki Local News in National Highway seige
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X