ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലമൂത്ര വിസർജ്ജനം നടത്താൻ ഒരു ബസ്റ്റാന്റ്; കാട് മൂടി, നെടുംകണ്ടം ബസ്റ്റാന്റ് ശോകമൂകം തന്നെ...

  • By Desk
Google Oneindia Malayalam News

നെടുംകണ്ടം: ഹൈറേഞ്ചിലെ പ്രധാന നഗരങ്ങളിലൊന്നാണ് നെടുംകണ്ടം. പ്രധാന നഗരമെന്ന നിലയില്‍ നെടുംകണ്ടം പലമേഖലകളിലും സ്വയംപര്യാപത നേടികഴിഞ്ഞെങ്കിലും ഇവിടുത്തെ ,സ്വകാര്യ ബസ്റ്റാന്റെ വികസനം ഇന്നും പതിറ്റാണ്ടുകളോളം പിന്നിലാണ്. ആയിരകണക്കിനാളുകള്‍ ദിനംപ്രതി എത്തുന്ന നെടുംകണ്ടത്തെ ബസ്റ്റാന്റ് ഇന്ന് ചെളികുണ്ടും കാടും കയറി മലിനപ്പെട്ടു കിടക്കുകയാണ്.

പൊതു ശൗചാലയം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ബസ്റ്റാന്റിന്റെ പരിസരങ്ങളില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തുന്നവര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് പതിവാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഹൈറേഞ്ചിലെ മറ്റ് പ്രധാന കേന്ദ്രങ്ങളായ കട്ടപ്പന, അടിമാലി, രാജാക്കാട്, പൂപ്പാറ തുടങ്ങി നിരവധി പ്രദേശങ്ങളിലേക്ക് ഈ ബസ്റ്റാന്റില്‍ നിന്നും ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

edumkandam Bus stand

മഴക്കാലമായതോടെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലിയ ബുദ്ധിമുട്ടാണ് നെടുംകണ്ടം ബസ്റ്റാന്റില്‍ എത്തുന്നവര്‍ അനുഭവിക്കുന്നത്. ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷവും മാലിന്യങ്ങളും നിറഞ്ഞ ബസ്റ്റാന്റില്‍ വിശ്രമത്തിനുള്ള സൗകര്യങ്ങള്‍പ്പോലും കുറവാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊ യാത്രക്കാരുടെ ദുരിതപൂര്‍വ്വമായ സാഹചര്യത്തിന് മാറ്റം വരുത്തുന്നതിനൊ ബന്ധപ്പെട്ട അധികാരികളും ശ്രമിക്കുന്നില്ല. നിലവില്‍ ബസ്റ്റാന്റിന്റെ പരിസര പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍പ്പോലും ദുര്‍ഗന്ധമില്ലാത്ത അന്തരീക്ഷത്തില്‍ ഇവിടെ നില്‍ക്കാന്‍ സാധിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Idukki
English summary
Idukki Local News about Nedumkandam private bus stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X