Get Updates
Get notified of breaking news, exclusive insights, and must-see stories!

നീല വസന്തത്തിന്റെ ഉദ്യാന കാഴ്ച; നീല കുറിഞ്ഞിയുടെ വരവറിയിച്ച്, വട്ടവടയിൽ കുറിഞ്ഞി പൂത്തൂ

മറയൂര്‍: വരാം നീലവസന്തത്തിന്റെ ഉദ്യോനകാഴ്ചകള്‍ തേടി ഇടുക്കിയിലേക്ക്...ജൂലൈ ആഗസ്റ്റ് മാസങ്ങളോടെയാണ് കുറിഞ്ഞി പൂത്ത് മൂന്നാറിന്റെ മലനിരകള്‍ വര്‍ണ്ണാഭമാകുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന കുറിഞ്ഞി വസന്തമെന്ന അപൂര്‍വ്വ കാഴ്ചയുടെ വരവ് ഇക്കുറി അല്‍പം നേരത്തെതന്നെ എത്തിയിരിക്കുകയാണ് വട്ടവടയില്‍. വട്ടവടയിലെ ചിലയിടങ്ങളില്‍ കുറിഞ്ഞി പൂവിട്ടു തുടങ്ങിയിരിക്കുന്നു.

നീലവസന്തത്തിന്റെ വരവിനായി ലോകം മുഴവന്‍ ഉറ്റുനോക്കുമ്പോഴാണ് വട്ടവടയില്‍ കുറിഞ്ഞി പൂക്കള്‍ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്. വളരെ കുറച്ചിടങ്ങളില്‍മാത്രമാണ് കുറിഞ്ഞി പൂവിട്ടിരിക്കുന്നതെങ്കിലും അത്യപൂര്‍വ്വമായ ആ കാഴ്ച തേടി നിരവധി സഞ്ചാരികളാണ് രണ്ടു ദിവങ്ങളിലായി വട്ടവടയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്.പഴത്തോട്ടം, വഞ്ചവയല്‍, ചലന്തിയാര്‍ ഭാഗങ്ങളിലാണ് കുറിഞ്ഞി ചെടികള്‍ പൂക്കാലത്തിന്റെ വരവറിയിച്ചിരിക്കുന്നത്. മൂന്നാറില്‍ നിന്നും 42 കിലോമീറ്റര്‍ ദൂരെയാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. മനോഹരമായ കാര്‍ഷിക സമ്പത്തും അതിസുന്ദരമായ കാലവസ്ഥയും എന്നും സഞ്ചാരികളുടെ ഇഷ്ട ഇടമായി വട്ടവടയെ നില നിര്‍ത്തിയിരിക്കുന്നു.

Vattavada-kurinji

കാര്‍ഷക സമ്പത്തിന്റെ വലിയ കലവറക്കൊപ്പം കുറിഞ്ഞിയുടെ നിറവസന്തത്തിനുകൂടി വട്ടവട സാക്ഷിയാകാന്‍ പോകുന്നു. കുറിഞ്ഞി വര്‍ഷമായ 2018 ല്‍ ലക്ഷ കണക്കിന് സഞ്ചാരികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വട്ടവടയും.2016 ജൂലൈയിലാണ് ഇതിനു മുമ്പ് നീലക്കുറിഞ്ഞി കാഴ്ചയുടെ വിരുന്നൊരുക്കിയത്. പശ്ചിമഘട്ട മലനിരകളിലാണ് നീലക്കുറിഞ്ഞി ഏറ്റവുമധികം പൂക്കുന്നത്. ഊട്ടി,കൊടൈക്കനാല്‍,മൂന്നാര്‍ എന്നീ പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം വട്ടവട, കടവരി, പാമ്പാടുംചോല എന്നിവടങ്ങളിലും ധാരാളമായി നീലക്കുറിഞ്ഞി വിരിയുന്നു.ഇനിയുള്ള നാളുകള്‍ നീലഗിരിക്ക് കുറിഞ്ഞി പൂക്കളുടെ കാലമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+