നീലക്കുറിഞ്ഞി സീസണ്: സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി വിവിധ വകുപ്പുകള്‍
ചെറുതോണി: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന വര്‍ണ വിസ്മയമായ നീലക്കുറിഞ്ഞി കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജീവന് ബാബു അവലോകനം ചെയ്തു. യാത്രാ സൗകര്യങ്ങള്‍, റോഡുകളുടെ അറ്റകുറ്റപണികള്‍, പാര്‍ക്കിംഗ് സൗകര്യങ്ങളുടെ ഒരുക്കല്‍, മാലിന്യ സംസ്കരണം, ടോയ്ലെറ്റു സൗകര്യങ്ങള്‍ തുടങ്ങി കുറിഞ്ഞി സീസണു പുറമേ ഓണാവധിക്കാലം കൂടി ഉള്‍പ്പെടുന്ന കാലയളവില്‍ മൂന്നാറിലേക്ക് എത്തിച്ചേരുന്ന സഞ്ചാരികളുടെ ബാഹുല്യവും കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
തുടര്‍ച്ചയായുള്ള മഴ മാറി നിന്നാല്‍ പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കുറിഞ്ഞി പൂവിടുമെന്നാണ് വനം വകുപ്പ് അധിക്യതര്‍ പ്രതീക്ഷിക്കുന്നത്. കുറിഞ്ഞി സീസണില്‍ ദിവസവും 3500 സഞ്ചാരികള്‍ക്കാണ് ഇരവികുളം ദേശീയ ഉദ്യാനത്തിലേക്ക് പ്രവേശനം അനുവദിക്കാന്‍ കഴിയുക. ടിക്കറ്റിന്റെ 75 ശതമാനം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയും ശേഷിക്കുന്ന 25 ശതമാനം ടിക്കറ്റുകള്‍ മുന്നാറിലെ കൗണ്ടറിലൂെടയുമാണ് ലഭ്യമാകുക. വലിയ വാഹനങ്ങള്‍ക്ക് മൂന്നാര്‍ ടൗണിലേക്ക് പ്രവേശനം അനുവദിക്കില്ല. സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങള്‍ കെഎസ്ആര് ടി സി ഡിപ്പോക്ക് സമീപം യാത്രക്കാരെ ഇറക്കണം. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസ് സൗകര്യം ഏര്‍പ്പെടുത്തും. പ്രാദേശികമായ ഓട്ടോ, ടാക്സി സൗകര്യങ്ങള്‍ സംബന്ധിച്ചും വിശദമായ മാര്‍ഗരേഖ തയ്യാറാക്കും.

നിലവിലുള്ള ടോയ്ലെറ്റ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനു പുറമേ ആധുനികമായ താത്കാലിക ടോയ്ലെറ്റു സൗകര്യങ്ങള്‍ അഞ്ച് കേന്ദ്രങ്ങിളില്‍ സജ്ജമാക്കും. മാലിന്യ പരിപാലനം ലക്ഷ്യമാക്കി വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയാകും കുറിഞ്ഞി സീസണെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പുകള്‍ ശുചിത്വമിഷന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേത്യത്വത്തില്‍ നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം പരിമിതപ്പെടുത്തുന്നതിന് കുപ്പിവെള്ളം ഒഴിവാക്കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ റിവേഴ്സ് ഓസ്മോസിസ് സംവിധാനത്തോടെ കുടിവെള്ള കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തും.
വാഹന ഗതാഗതം സുഗമമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗവും ദേശീയപാത വിഭാഗവും നടപടികള്‍ ഊര്‍ജിതമാക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് റിഫ്ളക്ടറുകള്‍, ക്രാഷ് ഗാര്‍ഡുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ആവശ്യമായിടങ്ങളില്‍ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി. ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആംബുലന്‍സ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നടപടികളായി. സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വിപുലമായ രീതിയില്‍ സര്‍വെയിലന്‍സ് സൗകര്യത്തോടെ സിസിടി കാമറകളും സജ്ജമാക്കും. വിവിധ തലങ്ങളിലുള്ള 369 പോലീസ് സേനയുടെ സേവനം ഇക്കാലയളയില്‍ മൂന്നാറില്‍ ഉണ്ടാകും. ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ട്രയല്‍ ആഗസ്റ്റ് ആദ്യവാരം നടത്തും. ഇതുവരെയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ടൂറിസം വകുപ്പ് മന്ത്രിയുടെ നേത്യത്വത്തില്‍ അടുത്തയാഴ്ച മൂന്നാറില്‍ യോഗം ചേരുന്നുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications