ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീലക്കുറിഞ്ഞി ഉദ്യാനം; അതിരുകൾ പുനർനിർണയിക്കാൻ ഉത്തരവായി, ഡ്രോണ്‍ ഉപയോഗിച്ച് പരിശോധിക്കും

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യോനത്തിന്റെ വിസ്തൃതി 3200 ഹെകടറില്‍ കുറയാത്ത വിധം അതിരുകള്‍ പുനര്‍നിര്‍ണയിക്കാന്‍ ഉത്തരവിട്ടതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍മാത്രം ശേഷിക്കെയാണ് പുതിയ നടപ്പടി. നേരത്തെ പുനര്‍നിര്‍ണയം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നിര്‍ണയം സംബന്ധിച്ച് തീരുമാനങ്ങള്‍ വൈകിയിരുന്നു.

ഉത്തരവിറങ്ങാന്‍ വൈകുന്നത് സംബന്ധിച്ച് നിരവധി തവണ മാധ്യമ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് മന്ത്രി നിയമ സഭയില്‍ ഈക്കാര്യം ഉന്നയിച്ചത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ഉടനെ ആരംഭിക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ആള്‍താമസമില്ലാത്ത ഭാഗങ്ങള്‍ ഉദ്യോനത്തിനോട് ചേര്‍ക്കുകയും ചെയ്യ്ത് ഭൂമിസംബന്ധമായ അതിരുകള്‍ തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Kurinji

വട്ടവട. കാന്തല്ലൂര്‍, കീഴാന്തല്ലൂര്‍, മറയൂര്‍, തുടങ്ങിയ വില്ലേജുകളിലെ അക്വേഷിയ,കാറ്റാടി,യൂക്കാലി മരങ്ങള്‍ വെട്ടിമാറ്റുന്നതിനോടൊപ്പം കുറിഞ്ഞി ഉദ്യോനത്തിന്റെ അതിരുകള്‍ പുനര്‍നിര്‍ണയം എത്രയും വേഗം പൂര്‍ത്തിയാക്കുക. ജനവാസകേന്ദ്രങ്ങളും ജനവാസമില്ലാത്ത പ്രദേശങ്ങളും തിട്ടപ്പെടുത്തുക.

കുറിഞ്ഞി ഉദ്യോനത്തിന്റെ ആകെ വിസ്ത്രീതി 3200 ഹെക്ടറില്‍ കുറയാതെ നിലനിര്‍ത്തുക എന്നീ മാനദണ്ഡങ്ങളുടെ അടിസാഥാനത്തിലായിരിക്കും അതിര്‍ത്തി നിര്‍ണ്ണയം നടത്തുക. കുറിഞ്ഞി സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി വിനോദ സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Idukki
English summary
Idukki Local News about Neelakurinji Garden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X