Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിക്ക് ഇനി പുതിയ വെബ്‌സൈറ്റ്; ഇടുക്കിയിലെ ചരിത്രം തൊട്ട് എല്ലാം ഇനി ഒരു കുടക്കീഴിൽ...

ചെറുതോണി: ഇടുക്കി ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ idukki.gov.in ദ്വിഭാഷാ അടിസ്ഥാനത്തില്‍ പരിഷ്‌ക്കരിച്ചു. ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ ഭരണകൂടമാണ് പരിഷ്‌ക്കരണത്തിന് നേതൃത്വം കൊടുത്തത്. മുഴുവന്‍ ഉള്ളടക്കവും ഇംഗ്ലീഷിലും മലയാളത്തിനും ലഭ്യമാണ് എന്നതാണ് ഈ സൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇടുക്കി ജില്ലയുടെ ചരിത്രം , ഭൂപ്രകൃതി, ജനപ്രതിനിധികള്‍, ഭരണപരമായ വിവിധ സംവിധാനങ്ങള്‍, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിളിക്കേണ്ടണ്‍ ഫോണ്‍ നമ്പറുകള്‍, വിവിധ വകുപ്പുതല ഓഫീസുകളുടെ വിവരങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും, ജില്ലയെ സംബന്ധിച്ച വിവിധ തരത്തിലുള്ള രേഖകള്‍, നോട്ടീസുകള്‍, ടൂറിസം സംബന്ധമായ വിവരങ്ങള്‍, വിവിധ സര്‍ക്കാര്‍ സേവനങ്ങല്‍ മുതലായ വിവരങ്ങളാണ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Web site

ജില്ലാഭരണകൂടത്തില്‍ നിന്നും പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകള്‍, ഉത്തരവുകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുതലായവ പ്രസിദ്ധീകരിക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ടണ്‍്. കമ്പ്യൂട്ടറുകളിലെന്നപോലെ തന്നെ ഇലക്‌ട്രോണിക് ടാബ്‌ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ മുതലായ മൊബൈല്‍ ഉപകരണങ്ങളിലും നന്നായി കാണാന്‍ പറ്റുന്ന വിധമാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ കാഴ്ചക്കുറവുള്ളവര്‍ക്കും സ്‌ക്രീന്‍ റീഡറുകളുടെ സഹായത്തോടെ കാഴ്ചയില്ലാത്തവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന പ്രത്യേക സാങ്കേതിക വിദ്യ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+