Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമ്പാവൂര്‍ അപകടം: മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി.... തേങ്ങലോടെ ഒരു ഗ്രാമം....

കട്ടപ്പന: ഒരുനാടിന്റെ മുഴുവന്‍ തേങ്ങലും പ്രതിഫലിക്കുകയാണ് ഏലപ്പാറയില്‍. വിടപറഞ്ഞ ചങ്ങാതിമാരെ യാത്ര ആകുവാന്‍ ഏലപ്പാറ യിലേക്ക് നിറകണ്ണുകളുമായി എത്തിയത് ആയിരങ്ങളാണ്. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തില്‍ ഏലപ്പാറ ടൗണില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നാടിന്റെ മക്കളെ ഒരുനോക്കു കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനും വലിയ ജനതിരിക്കായിരുന്നു ഏലപ്പാറയില്‍.

ആശുപത്രി നടപടികള്‍ക്ക് ശേഷം വൈകുന്നേരമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിച്ചത്. കണ്ണിരണിഞ്ഞ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകള്‍ രാവിലെ മുതല്‍ ഏലപ്പാറയിലെ മരണവീടുകളിലും തടിച്ചു കൂടിയിരുന്നു. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടോടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു.

elsppaara11

അതേസമയം അപകടം സംഭവിച്ചത് കാറിന്റെ അമിത വേഗതമൂലമായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഡ്രൈവറുടെ ഉറക്കമല്ല മറിച്ച് അശ്രദ്ധയാണ് അപകടകാരണമെന്ന നിഗമനത്തിലാണ് പോലീസ്. സ്ഥിരം അപകടങ്ങള്‍ നടക്കുന്ന മേഖലയില്‍ അപകട വളവ് മനസ്സിലാക്കാതെ തടി ലോറിയെ മറിക്കടക്കുന്നതിനിടയിലാണ് എതിരെ വന്ന ബസുമായി കാര്‍ ഇടിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+