ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലാസ്റ്റിക് സംസ്‌കരണം ഇങ്ങനെയുമാകാം: പ്ലാസ്റ്റിക് ശേഖരിച്ചാല്‍ വീട്ടമ്മമാര്‍ക്ക് സമ്മാനം!!

  • By Desk
Google Oneindia Malayalam News

അടിമാലി: പ്ലാസ്റ്റിക് സംസ്‌ക്കരണത്തിന് പുതിയ പദ്ധതിയുമായി അടിമാലി ഗ്രാമപഞ്ചായയത്ത്്. സംസ്ഥാനത്തുതന്നെ ഏറ്റവും വേറിട്ട നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണീറ്റിലേക്ക് പ്ലാസ്റ്റിക് സംഭരിച്ച് നല്‍കുന്ന വീട്ടമ്മമാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായി വിവിധ സമ്മാനങ്ങളുമായി അടിമാലി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലൂടെയും സ്‌കൂളുകളിലൂടെയും ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന്റെ സംഭരണം കാര്യക്ഷമമാക്കുന്നതിനാണ് പഞ്ചായത്ത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമ്മാന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

plasticwaste-1

ഒരു നിശ്ചിത അളവില്‍ പ്ലാസ്റ്റിക് കൈമാറുന്ന കുടുംബങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും സമ്മാന കൂപ്പണ്‍ ലഭിക്കും. ഓരോ മാസവും ഇവരില്‍ നിന്നും നറുക്കെടുത്ത് കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വീട്ടമ്മമാര്‍ക്ക് ഗൃഹോപകരണങ്ങളും നല്‍കും. വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹോം പ്ലാസ്റ്റിക് പദ്ധതിക്ക് ഓരോ വാര്‍ഡിലും രണ്ട് വീതം ഹരിത കര്‍മ്മ സേനാംഗങ്ങളും സ്‌കൂളുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ശേഖരണത്തിന് മൈ പ്ലാസ്റ്റിക് പദ്ധതിയും പഞ്ചായത്ത് നടപ്പിലാക്കി വരുന്നു. പഞ്ചായത്ത് കോംപണ്ടൗണ്‍ില്‍ എല്ലാ സൗകര്യങ്ങളുമുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പ്രവര്‍ത്തിച്ച് വരുന്നുണ്ട്്. പ്ലാസ്റ്റിക്കുകള്‍ ആര്‍ക്കും ഇവിടെ എത്തിച്ച് നല്‍കാം. സമ്മാനങ്ങള്‍കൂടി ഏര്‍പ്പെടുത്തിയതോടെ പഞ്ചായത്തിന്റെ പുതിയ നടപടി വീട്ടമ്മമാരും സ്വീകരിച്ചുകഴിഞ്ഞു.

Idukki
English summary
idukki local news plastic waste dumping.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X