ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിഎസ്സി നടപടിക്രമങ്ങള്‍ ഇനി ദ്രുതഗതിയില്‍; ഇടുക്കിയിൽ ഇ-ഓഫീസ് പ്രവർത്തനമാരംഭിച്ചു

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായി പിഎസ്സി ഇടുക്കി ജില്ലാ ഓഫീസ് പ്രവര്‍ത്തനം ഇ-ഓഫീസ് വത്ക്കരിച്ചു. കട്ടപ്പനയിലുളള ജില്ലാ പിഎസ്സി ഓഫീസില്‍ നടന്ന യോഗത്തില്‍ പിഎസ്സി അംഗം പികെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

വളരെ വേഗത്തില്‍ ഫയലുകള്‍ നീക്കി സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും ഇ-ഓഫീസ് സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നും പി.എസ്.സി അംഗം പി.കെ. വിജയകുമാര്‍ പറഞ്ഞു. ജില്ലാ ഓഫീസര്‍ ഐആര്‍ ഷെരീദാ ബീഗം അധ്യക്ഷത വഹിച്ചു. അഡീഷണല്‍ സെക്രട്ടറി രാമകൃഷ്ണന്‍ ആര്‍ മുഖ്യപ്രഭാഷണം നടത്തി.

E-office

മാനേജര്‍ അന്‍വര്‍ ഹുസൈന്‍ പദ്ധതി വിശദീകരിച്ചു. ആഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇന്റ്ര്‍നെറ്റ് സംവിധാനത്തിലാക്കിയതോടെ ആഫീസുകള്‍ തമ്മിലുളള ഫയല്‍ നീക്കങ്ങള്‍ വേഗത്തിലാക്കുവാനും പരീക്ഷാ നടത്തിപ്പും മറ്റ് പി.എസ്.സി നടപടിക്രമങ്ങളും ദ്രുതഗതിയില്‍ നടപ്പാക്കാനും കഴിയും.

ഇതിന്റെ ഫലമായി നിയമന പ്രക്രിയകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വേഗത്തില്‍ ലഭിക്കും. അണ്ടണ്‍ര്‍ സെക്രട്ടറി മെരീനാ ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.എല്‍ സെബാസ്റ്റ്യന്‍, പി.എസ്.സി ഉദ്യോഗസ്ഥരായ രാജീവ് എസ്, കെ.കെ.സാബു, ജെന്നി ജോര്‍ജ്, ലതാ ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Idukki
English summary
Idukki Local News about PSC e-office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X