ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലസമൃദ്ധമായി പുന്നയാര്‍: പുന്നയാറിന്റെ ദൃശ്യ സൗന്ദര്യം പുറംലോകമറിയുന്നു, സീസണ്‍ ഡിസംബറില്‍ !

  • By Desk
Google Oneindia Malayalam News

ഇടുക്കി: തൂവെള്ളനിറത്തില്‍ പതഞ്ഞൊഴുകുന്ന നീരുറവകളാല്‍ ഇടുക്കി ഏറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. മഴപെയ്ത് കുളിര്‍ന്ന മലനിരകളിലെ വെള്ളച്ചാലുകളെല്ലാം ഇനി കുറച്ചു മാസത്തേക്ക് ഇടുക്കിയെ കൂടുതല്‍ സൗന്ദര്യമുള്ളവളാക്കും. അരുവികളും വെള്ളച്ചാട്ടങ്ങളും സജ്ജീവമായതോടെ പതിവുതെറ്റിക്കാതെയത്തുന്ന സഞ്ചാരികള്‍ ഇടുക്കിയുടെ വന്യതകൂടി ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അധികം ശ്രദ്ധിക്കപ്പെടാത്ത പ്രകൃതിയുടെ മനോഹാര്യത തേടി ഇടുക്കിയുടെ ഉള്‍ഗ്രാമങ്ങളിലേക്ക് യാത്രനടത്തുന്നവരും ഇപ്പോള്‍ കുറവല്ല.

പൊതുവിടങ്ങളില്‍ നിന്ന് മാറി തിരക്കു കുറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശങ്ങള്‍ ഇടുക്കിയില്‍ ധാരാളമുണ്ട്. വിനോദ സഞ്ചാര സാധ്യതകള്‍ക്കൊപ്പം ഇത്തരം സ്ഥലങ്ങള്‍ വരും കാലങ്ങളില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതാകും. ഇനി പുന്നയാര്‍ വെള്ളച്ചാട്ടത്തെ പരിചയപ്പെടാം. ഇടുക്കിയിലെ കുടിയേറ്റ ഗ്രാമങ്ങളിലൊന്നായ കഞ്ഞികുഴിയിലാണ് ഈ വെള്ളച്ചാട്ടം. ജലസമൃദ്ധമായി പുന്നയാര്‍ തിമിര്‍ത്ത് ഒഴുകി തുടങ്ങിയതോടെ സമീപപ്രദേശങ്ങളില്‍ നിന്നുംമറ്റുമായി നിരവധിയാളുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്.

punnayaaridukki-

ഡിസംബര്‍മാസംവരെ ഇവിടെ ഇനി ഇവിടെ സഞ്ചാരികള്‍ വന്നുകൊണ്ടിരിക്കും. വണ്ണപ്പുറം ചേലച്ചുവട് സംസ്ഥാനപാതയിലാണ് ഈ വെള്ളച്ചാട്ടം. ഇടുക്കി അണക്കെട്ടിലേക്കടക്കം എത്തുന്ന സഞ്ചാരികളിലേറെയും ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നതും ഫോട്ടോ എടുക്കുന്നതും പതിവാണ്. ടൂറിസ്സത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ കുറവാണ്. അധികൃതര്‍ ആരും ഈ വിനോദസഞ്ചാര മേഖലയെ തിരിഞ്ഞു നോക്കുന്നില്ലെങ്കിലും വരും കാലങ്ങളില്‍ ജില്ലയുടെ പ്രധാന വിനോദ സഞ്ചാര ഇടമായി പുന്നയാര്‍വെള്ളച്ചാട്ടം മാറുമെന്ന പ്രതീക്ഷയിലാണ് പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

Idukki
English summary
idukki local news punnayar waterfalls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X