Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ട പുരസ്ക്കാര നിറവിൽ രാജകുമാരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൾ... മികച്ച എൻഎസ്എസ് യൂണിറ്റ്

രാജാക്കാട്: രണ്ടായിരത്തി പതിനേഴ് പതിനെട്ട് അധ്യയന വര്‍ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ എസ് എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം കോഡിനേറ്റര്‍ക്കുമുള്ള അവാര്‍ഡ് സ്വന്തമാക്കി രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍. സംസ്ഥാനത്ത് ആദ്യമായിട്ടാണ് മികച്ച യൂണിറ്റിനും, പ്രോഗ്രാം കോഡിനേറ്റര്‍ക്കുമുള്ള അവാര്‍ഡ് ഒരു സ്‌കൂളിന് ലഭിക്കുന്നത്.

സന്നദ്ധ സേവന പ്രവര്‍ത്തിനങ്ങളിലും ജൈവ കാര്‍ഷിക രംഗത്തും എന്നും സംസ്ഥാനത്തിന് തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് യൂണിറ്റാണ് രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലുള്ളത്. ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിനൊപ്പം രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളില്‍ ജൈവ കൃഷി വ്യാപിപ്പിക്കുന്നതിന് വേണ്ട ജൈവ ഗ്രാമം പദ്ധതി തയ്യാറാക്കി സൗജന്യമായി പച്ചക്കറി തൈകളടക്കം വീടുകളില്‍ എത്തിച്ച് നല്‍കി കര്‍ഷകര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചതാണ അവര്‍ഡിനായി സ്‌കൂളിനെ തിരഞ്ഞെടുത്തതും.

Rajakumari VHSS

കൂടാതെ വൈദ്യുത സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ചിലവില്‍ എല്‍ ഇ ഡി ബള്‍ബുകളും ഇവര്‍ വിപണിയില്‍ എത്തിച്ചു വരുന്നുണ്ട്. നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടുകള്‍വച്ച് നല്‍കുകയും, ചികിത്സാ സഹായങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്യുന്നതിലും സ്‌കൂളിലെ എന്‍ എസ് യൂണിറ്റിന്റെ സജ്ജീവമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് അവാര്‍ഡ് നേടുവാന്‍ കഴിഞ്ഞതെന്നും എന്‍ എസ് എസ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും പറഞ്ഞു. പുതിയ അധ്യായന വര്‍ഷത്തിലും നിരവധിയായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമായി നടപ്പിലാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+