ഒരുലക്ഷം ദീപം തെളിയിച്ച് രാമായണ മാസാചരണം: ദീപപ്രഭയില്‍ പൂപ്പാറ ശ്രീ മഹാദേവ ക്ഷേത്രം
രാജാക്കാട്: പൂപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് രാമായണ മാസാചരണത്തിനോടനുബന്ധിച്ച് തുടക്കം ലക്ഷം ദീപം തെളിയിച്ചത്. പ്രതികൂല കാലാവസ്ഥയിലും നൂറുകണക്കിന് ഭക്തജനങ്ങളാണ് ദീപങ്ങള്‍ തെളിയിക്കാന്‍ ക്ഷേത്ര സന്നിതിയില്‍ എത്തിയത്. രാമായണമാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടന്നു. അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ കിഴില്‍ പൂപ്പാറയില്‍ സ്ഥാപിതമായിരിക്കുന്ന പൂപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് രാമായണ മാസാചരണം നടന്നു വരുന്നത്.

അയ്യപ്പ സേവാ സംഘം യൂണിയന്‍ പ്രസിഡന്റ് ആര്‍.രാമര്‍ ലക്ഷം ദീപം തെളിയിക്കലിന് തുടക്കം കുറിച്ചു.കോരിച്ചൊരിയുന്ന മഴയിലും നൂറുകണക്കിന് ഭക്തജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ചു. ക്ഷേത്ര ചൈതന്യ വര്‍ദ്ധനവിനും നാടിന്റെ ഐശ്യര്യത്തിനും വേണ്ടിയാണ് കര്‍ക്കിടക മാസത്തില്‍ ദീപങ്ങള്‍ തെളിയിക്കുന്നത്. അന്ധകാരം നീക്കി ഈശ്വര ചൈതന്യം കടന്നുന്നതിനാണ് ദീപങ്ങള്‍ തെളിയിക്കുന്നതെന്നാണ ് വിശ്വാസം. കര്‍ക്കിടകം മുപ്പത്തിയൊന്നു വരെ മുടങ്ങാതെ ക്ഷേത്ര സന്നിധിയില്‍ രാമായണ പാരായണവും നടക്കും. ക്ഷേത്രം മേല്‍ശാന്തി അനൂപ് ശ്രീനിവാസന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.












Click it and Unblock the Notifications