ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 278 മേഖലകളില്‍ ഉരുള്‍പൊട്ടല്‍, 1800ലേറെ മണ്ണിടിച്ചില്‍:പൂര്‍ണമായും വീടുകള്‍ നഷ്ട്‌പ്പെട്ടത് 1200ഓളം പേര്‍ക്ക്

  • By Desk
Google Oneindia Malayalam News

ചെറുതോണി: കാലവര്‍ഷത്തില്‍ ജില്ലയില്‍ 278 സ്ഥലത്ത് ഉരുള്‍പൊട്ടലും 1800ലേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. കാലവര്‍ഷകെടുതി സംബന്ധിച്ച അവലോകനയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19 ഉരുള്‍പൊട്ടലിലായി 46 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ 56 പേരാണ് മരിച്ചത്.

idukki

Recommended Video

cmsvideo
പ്രളയക്കെടുതിയില്‍ വിശദമായ പഠനം | Oneindia Malayalam

ഏഴുപേരെ കാണാതായിട്ടുണ്ട്. 56 പേര്‍ക്ക് പരുക്കേറ്റു. 200 ഓളം വീടുകള്‍ കാലവര്‍ഷത്തില്‍ പൂര്‍ണമായും നശിച്ചു.ഭാഗികമായി നാശനഷ്ടം സംഭവിച്ചത് 2266 വീടുകള്‍ക്കാണ്. ഈ ഗണത്തില്‍ 46.40 കോടിരൂപയുടെ നാശനഷ്ടമാണ് പ്രാരംഭമായി കണക്കാക്കിയിരിക്കുന്നത്. ഇടുക്കിതാലൂക്കില്‍ 564 ഉം ദേവികുളത്ത് 131 ഉം ഉടുമ്പന്‍ചോലയില്‍ 210 ഉം പീരുമേട് 248 ഉം തൊടുപുഴയില്‍ 47 ഉം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഭാഗികമായി തകര്‍ന്നത് ഇടുക്കിതാലൂക്കില്‍ 232 ഉം ഉം ദേവികുളത്ത് 753 ഉം ഉടുമ്പന്‍ചോലയില്‍ 700 ഉം പീരുമേട് 250 ഉം തൊടുപുഴയില്‍ 331 ഉം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

 4 ലക്ഷം പക്ഷികള്‍, 18,532 ചെറുജീവികള്‍, 3,766 വലിയ ജീവികള്‍... പ്രളയം എടുത്ത ജീവനുകൾ; അവർക്കും വിട 4 ലക്ഷം പക്ഷികള്‍, 18,532 ചെറുജീവികള്‍, 3,766 വലിയ ജീവികള്‍... പ്രളയം എടുത്ത ജീവനുകൾ; അവർക്കും വിട

Idukki
English summary
Idukki Local News-1200 families lost their houses due to disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X