ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലപീഡനം: കുട്ടികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്താകുന്നത് ശിക്ഷാര്‍ഹം, മാധ്യമങ്ങള്‍ക്ക് താക്കീത്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ബാലപീഡന കേസുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കുട്ടിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ കടന്നുകൂടുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസ് പറഞ്ഞു. കുട്ടിയുടെ പേര് പലപ്പോഴും പറയാറില്ലെങ്കിലും ഗ്രാമത്തിന്റെ പേര്, സ്‌കൂളിന്റെ പേര്, പ്രതിയായ അധ്യാപകന്റെയോ ബന്ധുവിന്റെയോ പേര് തുടങ്ങിയവ പ്രസിദ്ധപ്പെടുത്തുമ്പോഴും കുട്ടി തിരിച്ചറിയപ്പെടാന്‍ ഇടയുണ്ട്. ഇതിനുള്ള സാഹചര്യവും ഒഴിവാക്കേണ്ടതാണ്.

ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി ഇടുക്കി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു ബിജി ജോസ്.ബാലാവകാശ നിയമങ്ങള്‍ പ്രകാരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി കമ്മീഷന്‍ വിവിധ ജില്ലകളില്‍ ശില്‍പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

childrapecases-

പ്രാദേശിക ലേഖകര്‍ ഉള്‍പ്പെടെ പരമാവധി മാധ്യമപ്രവര്‍ത്തകരെ അതില്‍ പങ്കെടുപ്പിച്ചിട്ടുണ്ട്.വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുവെങ്കിലും അപൂര്‍വ്വമായി കുട്ടിയെ തിരിച്ചറിയാന്‍ സഹായകമായ സൂചനകള്‍ കടന്നു കൂടുന്നുണ്ടെന്നും അംഗം പറഞ്ഞു. പുതിയ കേന്ദ്ര നിയമം പാലിക്കാത്ത ശിശുമന്ദിരങ്ങള്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തപക്ഷം നടപടികളെ നേരിടേണ്ടിവരുമെന്ന് എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി സൈക്കോളജിസ്റ്റ് ഡോ. സി കെ അനില്‍ കുമാര്‍ ക്ലാസുകള്‍ നയിച്ചു. നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Idukki
English summary
idukki local news response about child rape.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X